യുവതിയുടെ മരണം പാമ്പുകടിയേറ്റ്​; താലൂക്ക് ആശുപത്രി വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്​

കാ​യം​കു​ളം: കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണം പാ​മ്പു​ക​ടി​യേ​റ്റാ​ണെ​ന്ന്​ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​രം. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ സാ​മ്പി​ൾ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ക്ക​യ​ച്ചു. പാ​മ്പു​ക​ടി​യേ​റ്റെ​ന്ന്​ പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ കാ​യം​കു​ളം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ വാ​ദം പൊ​ളി​ഞ്ഞു.

ആ​റാ​ട്ടു​പു​ഴ കാ​പ്പൂ​രി​ക്കാ​ട്ടി​ൽ നാ​ജി​മി​ന്റെ ഭാ​ര്യ സ​ലീ​ന​യു​ടെ (42) ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ല​ർ​ന്ന​താ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ശ​രീ​ര​ത്തി​ൽ പാ​മ്പു​ക​ടി​യേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും വി​ഷാം​ശ സാ​ന്നി​ധ്യ​വും തി​രി​ച്ച​റി​ഞ്ഞു. ഇ​വ​ർ​ക്ക് മ​റ്റു ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ്​ കൊ​റ്റു​കു​ള​ങ്ങ​ര പാ​ഞ്ചേ​രി​ൽ പു​ര​യി​ട​ത്തി​ൽ​വെ​ച്ച് സ​ലീ​ന​ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ ശ​രി​യാ​യ​ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ര​ക്ത​പ​രി​ശോ​ധ​യി​ൽ വി​ഷാം​ശം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് ചി​കി​ത്സ​ക്ക് ത​ട​സ്സ​മാ​യ​തെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. മു​റി​വി​ൽ​നി​ന്ന് ചോ​ര​പൊ​ടി​യു​ക​യോ, നീ​രോ ഇ​ല്ലാ​യി​രു​ന്നു. ഇ​താ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ർ.​എം.​ഒ പ​റ​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​വെ​നം ഉ​ണ്ടാ​യി​ട്ടും ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​ത്​ ചി​കി​ത്സാ​പി​ഴ​വാ​യി​ വി​ല​യി​രു​ത്തു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​യി​രു​ന്നു യു​വ​തി​യു​ടെ മ​ര​ണം. രോ​ഗി​യു​ടെ ശാ​രീ​രി​കാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​തി​ലും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മൃ​ത​ദേ​ഹ​ത്തി​ൽ വി​ഷാ​ശം ക​ണ്ടെ​ത്തി​യെ​ന്ന്​ വ്യ​ക്ത​മാ​യെ​ങ്കി​ലും ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. താ​ലൂ​ക്കാ​ശു​പ​ത്രി​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​യ​രാ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലാ​ണി​തെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Woman's death due to snakebite; Postmortem report rejects Taluk Hospital's claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.