കേരള പൊലീസിന്‍റെ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ്; ‘ഹാക്കപ്പ് 2026’ രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: കേരള പൊലീസിന്‍റെ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ‘കൊകൊൺ 2026’ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാക്കപ്പ് 2026’ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിർവഹിച്ചു.

സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീർണമാകുകയാണെന്നും ഇവ നേരിടാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും ഡി.ജി.പി പറഞ്ഞു. ഡിജിറ്റൽ തെളിവുകളെ കൃത്യമായ വിവരങ്ങളാക്കി മാറ്റാൻ ക്രമസമാധാനപാലന ഏജൻസികളെ സഹായിക്കുന്ന നൂതന എ.ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ഹാക്കത്തോൺ ലക്ഷ്യമിടുന്നത്. ചടങ്ങിൽ കേരള പൊലീസ് സൈബർഡോം വെബ്‌സൈറ്റ് പ്രകാശനം, ഹാക്കപ്പ് 2026-ന്റെ ഔദ്യോഗിക ട്രെയിലർ പ്രദർശനം, പ്രമോഷണൽ ഫ്ലെയർ പ്രകാശനം എന്നിവയും നടന്നു.

ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, എ.ഡി.ജി.പി (പൊലീസ് ആസ്ഥാനം) ആൻഡ് ഐ.ജി.പി സൈബർ ഓപറേഷൻസ് ഇൻ-ചാർജ് എസ്. ശ്രീജിത്ത്, എ.ഡി.ജി.പി (ക്രമസമാധാനം) എച്ച്. വെങ്കിടേഷ്, എ.ഡി.ജി.പി (എ.പി ബറ്റാലിയൻ) ദിനേന്ദ്ര കശ്യപ് തുടങ്ങിയവർ പങ്കെടുത്തു. താൽപര്യമുള്ളവർക്ക്‌ വെബ്‌സൈറ്റ് വഴി (https://hackp.kerala.gov.in) രജിസ്റ്റർ ചെയ്ത് ഈ ഉദ്യമത്തിന്‍റെ ഭാഗമാകാം.

Tags:    
News Summary - Kerala Police's Cyber ​​Security Conference; 'Hackup 2026' registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.