വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ

തി​രു​വ​ന​ന്ത​പു​രം: മേ​പ്പാ​ടി​യി​ലെ തു​ര​ങ്ക​പാ​ത അ​തീ​വ ദു​ർ​ബ​ല​മാ​യ പാ​രി​സ്ഥി​തി​ക മേ​ഖ​ല​യി​ലാ​ണെ​ന്നും നി​ർ​മാ​ണ​സ​മ​യ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണും വെ​ള്ള​വും ച​ളി​യും കു​ത്തി​യൊ​ലി​ച്ചു​വ​ര​ൽ എ​ന്നി​വ​യ്ക്ക​ട​ക്കം സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ദ്ധ​തി​യു​ടെ പാ​രി​സ്ഥി​തി​കാ​നു​മ​തി ഘ​ട്ട​ത്തി​ൽ​ത​ന്നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഉ​യ​ർ​ന്ന ഭൗ​മ​സ​മ്മ​ർ​ദ​വും ജ​ല​സ​മ്മ​ർ​ദ​വും​മൂ​ലം നി​ർ​മാ​ണ​വേ​ള​യി​ൽ അ​മി​ത നീ​രൊ​ഴു​ക്ക്, മ​ണ്ണി​ടി​ച്ചി​ൽ, ചു​റ്റു​മു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ടെ വ​ലി​യ​തോ​തി​ലു​ള്ള രൂ​പ​ഭേ​ദം, പാ​റ​ക​ളു​ടെ ത​ക​ർ​ച്ച എ​ന്നീ സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു 2025 മാ​ർ​ച്ച് ഒ​ന്നി​ന് ചേ​ർ​ന്ന സം​സ്ഥാ​ന​ത​ല വി​ദ​ഗ്ധ സ​മി​തി യോ​ഗ​ത്തി​ന്റെ നി​ർ​ദേ​ശം. തു​ര​ങ്ക​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ള​വും ച​ളി​യും ഇ​ര​ച്ചു​ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് നി​ർ​മാ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന്​ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കൂ​ടാ​തെ, തു​ര​ങ്ക​ത്തി​ൽ നി​ന്നു​ള്ള ഈ ​നീ​രൊ​ഴു​ക്ക് അ​ടു​ത്തു​ള്ള അ​രു​വി​ക​ളി​ലെ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന് നി​ര​ന്ത​രം നി​രീ​ക്ഷി​ക്കാ​ൻ സ​മി​തി നി​ർ​ദേ​ശി​ച്ചു. പാ​റ​ക​ളു​ടെ മോ​ശം അ​വ​സ്ഥ​യും ശ​രി​യാ​യ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ളു​ടെ അ​ഭാ​വ​വും ഇ​ന്ത്യ​യി​ലെ മ​റ്റു പ​ല തു​ര​ങ്ക​അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യെ​ന്ന് നി​രീ​ക്ഷി​ച്ച സ​മി​തി, തു​ര​ങ്കം നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഭൂ​ഗ​ർ​ഭ ജ​ല​ഘ​ട​ന​യെ​ക്കു​റി​ച്ച് പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

തു​ര​ങ്ക​ത്തി​ന് മു​ക​ളി​ലെ മ​ൺ​പാ​ളി​യു​ടെ ക​നം പ​ല​യി​ട​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, വ​ട​ക്ക​ൻ ക​വാ​ട​ത്തി​ൽ ഇ​ത് വെ​റും 24 മീ​റ്റ​ർ മാ​ത്ര​മാ​ണ്. ഇ​ത് തു​ര​ങ്ക​ത്തി​ന് മു​ക​ളി​ലെ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് നി​ര​ങ്ങി മാ​റു​ന്ന​തി​നോ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ക്കോ കാ​ര​ണ​മാ​യേ​ക്കാം. പ​ദ്ധ​തി പ്ര​ദേ​ശം പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​ണെ​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മേ​ഖ​ല​യാ​ണെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

2019ലും 2024​ലും വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ന​ട​ന്ന പു​ത്തു​മ​ല, ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തേ ഭൗ​മ​സാ​ഹ​ച​ര്യ​മാ​ണ് ഈ ​മേ​ഖ​ല​യി​ലു​മു​ള്ള​ത്. അ​തി​നാ​ൽ, പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലും പ്ര​വ​ർ​ത്ത​ന​ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്താ​നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന സ്ഫോ​ട​ന​ങ്ങ​ൾ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും സ​മി​തി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഭൂ​ഗ​ർ​ഭ ക​മ്പ​ന​ത്തി​ന്റെ തീ​വ്ര​ത പ​ല ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ്. ഇ​ത് എ​ത്ര​ത്തോ​ളം വേ​ണ​മെ​ന്ന​തി​ന് കൃ​ത്യ​മാ​യ അ​ള​വു​കോ​ലു​ക​ൾ ല​ഭ്യ​മ​ല്ല.

പ്ര​ദേ​ശ​ത്തെ പാ​റ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും ഭൂ​ഗ​ർ​ഭ​ജ​ല സാ​ന്നി​ധ്യ​വും മ​ന​സ്സി​ലാ​ക്കാ​ൻ ആ​ധു​നി​ക പ​രി​ശോ​ധ​ന രീ​തി​യാ​യ സീ​സ്മി​ക് റി​ഫ്രാ​ക്ഷ​ൻ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് സ​മി​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മി​തി ഉ​ന്ന​യി​ച്ച ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ എ​ത്ര​ത്തോ​ളം സ​ർ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ച്ചു​വെ​ന്ന​ത്​ വ്യ​ക്​​ത​മ​ല്ല.

മ​റ്റു ക​ണ്ടെ​ത്ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും

-തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന് ഏ​ക​ദേ​ശം 17.263 ഹെ​ക്ട​ർ വ​ന​ഭൂ​മി ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​ത് വ​ന​ന​ശീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കും.
-പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ബാ​ണാ​സു​ര ചി​ല​പ്പ​ൻ ഉ​ൾ​പ്പെ​ടെ അ​പൂ​ർ​വ പ​ക്ഷി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ പ​ദ്ധ​തി ബാ​ധി​ച്ചേ​ക്കാം.
-ആ​ന​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത​ക​ളാ​യ ആ​ന​ത്താ​ര​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലെ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ച്ചേ​ക്കും. നി​ർ​മാ​ണ​സ​മ​യ​ത്തെ സ്ഫോ​ട​ന​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളു​ടെ ശ​ബ്ദ​വും വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കാ​നും അ​വ കാ​ടി​റ​ങ്ങാ​നും കാ​ര​ണ​മാ​യേ​ക്കും.
-പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് 500 മീ​റ്റ​ർ മു​ത​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യി​ൽ നാ​ല് ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​ക​ളു​ണ്ട്. ഇ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത ജീ​വി​ത​രീ​തി​ക​ളെ​യും ഉ​പ​ജീ​വ​ന​ത്തെ​യും പ​ദ്ധ​തി ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം.

Tags:    
News Summary - Wayanad Landslide: Expert Committee Warnings Ignored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.