വിഴിഞ്ഞം: എംപവേഡ്​ കമ്മിറ്റി പരിശോധിക്കും;സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​നെതിരാ​യി തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ​തു​റ​മു​ഖ ഓ​ഹ​രി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം​പ​വേ​ഡ് ക​മ്മി​റ്റി​യു​ടെ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍, നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍, സം​സ്ഥാ​ന താ​ൽ​പ​ര്യം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് സ​മി​തി പ​രി​ശോ​ധി​ക്കു​ക​യെ​ന്നും സം​സ്ഥാ​ന താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ 49 ശ​ത​മാ​നം ഓ​ഹ​രി എം.​എ​സ്.​സി ക​മ്പ​നി​ക്ക് ന​ല്‍കു​ന്ന​ത് സം​ബ​ന്ധി​ച്ച തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി പോ​ർ​ട്ടി​ന്‍റെ ക​ത്ത് മ​ന്ത്രി​സ​ഭ ച​ര്‍ച്ച ചെ​യ്താ​ണ്​ പ​രി​ശോ​ധി​ക്ക് എം​പ​വേ​ഡ്​ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഓ​ഹ​രി കൈ​മാ​റ്റ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തു​റ​മു​ഖ ഉ​ട​മ​സ്ഥ​രാ​യ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു ഓ​ഹ​രി കൈ​മാ​റ്റ​വും ന​ട​ത്താ​നാ​കി​ല്ല. ക​ണ്‍സ​ഷ​ന്‍ എ​ഗ്രി​മെ​ന്‍റി​ൽ തു​റ​മു​ഖ വി​ക​സ​ന​വും ഓ​പ​റേ​ഷ​നും ന​ട​ത്താ​നു​ള്ള പാ​ര്‍ട്ടി മാ​ത്ര​മാ​ണ് അ​വ​ര്‍.

തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ മാ​ത്രം ല​ക്ഷ്യം​വെ​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്ന​തി​ൽ അ​ദ്ദേ​ഹം നീ​ര​സം പ്ര​ക​ടി​പ്പി​ച്ചു. വി​ഴി​ഞ്ഞം ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ള്‍ മൂ​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. തി​രി​ച്ച് ത​നി​ക്കൊ​രു ചോ​ദ്യം ചോ​ദി​ക്കാ​നു​ണ്ട്; എം.​എ​സ്.​സി ക​മ്പ​നി​ക്ക് ഓ​ഹ​രി​ക​ള്‍ കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ ഈ ​സ​ര്‍ക്കാ​ര്‍ എ​ന്തു തെ​റ്റാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ത​ന്‍റെ ചോ​ദ്യം. ആ​ദ്യ​മാ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് താ​ൻ ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത്. അ​തി​ന് മ​റു​പ​ടി ത​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 60 ശ​ത​മാ​നം മാ​ധ്യ​മ​ങ്ങ​ളും പ​റ​ഞ്ഞ​ത് വി​ഴി​ഞ്ഞ​ത്തെ ഓ​ഹ​രി കൈ​മാ​റ്റം ന​ട​ന്നെ​ന്നാ​ണ്. ഓ​ഹ​രി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് വാ​ര്‍ത്ത വ​രു​പ്പോ​ഴാ​ണ് താ​ൻ അ​റി​ഞ്ഞ​ത്-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Vizhinjam: Empowered Committee will examine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.