വി​ഴി​ഞ്ഞ​ത്തെ ഓ​ഹ​രി കൈ​മാ​റ്റം; ചർച്ച നടന്നതായി സമ്മതിച്ച്​ എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഓ​ഹ​രി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന് സ​മ്മ​തി​ച്ച്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ‘‘ച​ർ​ച്ച ന​ട​ന്നി​ട്ടു​ണ്ടാ​കും, ഇ​ല്ലെ​ന്നൊ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. ച​ർ​ച്ച ന​ട​ക്കാ​തെ ഒ​രു ദി​വ​സം കൊ​ണ്ടൊ​ന്നും സം​ഭ​വി​ക്കു​ന്ന​ത​ല്ല ഇ​ത്. എ​പ്പോ​ൾ ച​ർ​ച്ച ചെ​യ്തു എ​ന്ന​ത​ല്ല, സ​ർ​ക്കാ​ർ അ​റി​യാ​തെ എ​ങ്ങ​നെ ക​ച്ച​വ​ട നീ​ക്ക​മു​യെ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്’’- വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ലോ​ക​ത്തെ​ത​ന്നെ ശ്ര​ദ്ധേ​യ തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റു​ന്നു​​വെ​ന്ന് മ​ന​സ്സി​ലാ​ക്കി ക​പ്പ​ൽ ക​മ്പ​നി​ക​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​വ​ശ​പ്പെ​ടു​ത്താ​നാ​വു​ക​യെ​ന്ന് ആ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടാ​കും. അ​തി​ന്‍റെ തു​ട​ർ​ച്ച​യി​ലാ​ണ് ഈ ​സം​ഭാ​ഷ​ണ​വും ച​ർ​ച്ച​യും ന​ട​ന്ന​ത്-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി.​ഡി. സ​തീ​ശ​നും അ​ദാ​നി​യും ത​മ്മി​ലെ അ​വി​ശു​ദ്ധ ബ​ന്ധ​മാ​ണ്​ ഓ​ഹ​രി​കൈ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ഇ​ട​തു​കാ​ല​ത്തും ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം. ഓ​ഹ​രി​കൈ​മാ​റ്റ​ത്തെ പി​ന്തു​ണ​ച്ച്​ പാ​ർ​ട്ടി പ​ത്ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ളെ സി.​പി.​എം ത​ള്ളി​പ്പ​റ​യു​ന്ന ഘ​ട്ട​ത്തി​ൽ കൂ​ടി​യാ​ണി​ത്.

ദേശാഭിമാനിയെ തള്ളി സി.പി.എം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച​ വാ​ർ​ത്ത​യി​ൽ പാ​ർ​ട്ടി പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യെ ത​ള്ളി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ദേ​ശാ​ഭി​മാ​നി​യി​ൽ അ​ങ്ങ​നെ വാ​ർ​ത്ത വ​രാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി പ​ത്ര​ത്തി​ൽ ചി​ല​പ്പോ​ൾ തെ​റ്റു​ക​ൾ വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി പ​ത്ര​ത്തി​ൽ ചി​ല​പ്പോ​ൾ തെ​റ്റും വ​രി​ല്ലേ. അ​ങ്ങ​നെ ക​ണ്ടാ​ൽ മ​തി. സം​ഭ​വ​ങ്ങ​ളു​ടെ സൂ​ക്ഷ്മാം​ശം പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​ക്കാ​തെ പ​ത്ര​ത്തി​ൽ ഇ​ങ്ങ​നെ വാ​ർ​ത്ത ന​ൽ​കു​മ്പോ​ൾ ഭാ​വി​യി​ൽ വ​രാ​ൻ ഇ​ട​യു​ള്ള കാ​ര്യം ദേ​ശാ​ഭി​മാ​നി ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണ​മാ​യി​രു​ന്നു. പാ​ർ​ട്ടി പ​ത്ര​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മൊ​ന്നും ന​ഷ്ട​പ്പെ​ടു​ന്നി​ല്ല. ദേ​ശാ​ഭി​മാ​നി വാ​ർ​ത്ത​യി​ൽ ഓ​ഹ​രി​കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്റെ നേ​ട്ട​മാ​യി പ​റ​ഞ്ഞ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല.

ദേ​ശാ​ഭി​മാ​നി​യി​ൽ വ​രു​ന്ന ​തി​നു​മു​മ്പ് മ​റ്റു പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​ട്ടു​ണ്ട്. ജൂ​ൺ ഒ​ന്നി​ന് ഇ​ക​ണോ​മി​ക് ടൈം​സി​ലാ​ണ് ആ​ദ്യം വ​ന്ന​ത്. ജൂ​ൺ മൂ​ന്നി​ന് മാ​തൃ​ഭൂ​മി അ​വ​സാ​ന പേ​ജി​ലും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ ന​ൽ​കി. വ​സ്തു​ത ഇ​താ​യി​രി​ക്കെ​യാ​ണ് പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ് ദേ​ശാ​ഭി​മാ​നി​യെ വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - mv govindan admits the discussion done on vizhinjam share transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.