ഫണ്ട് മുടങ്ങി; ലൈഫ് മിഷൻ പ്രതിസന്ധിയിൽ

കാ​ളി​കാ​വ് (മ​ല​പ്പു​റം): ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ഗ​ഡു മു​ട​ങ്ങി​യ​തോ​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് നി​ർ​ധ​ന​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ.​ പ​ദ്ധ​തി വി​ഹി​ത​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നോ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നോ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

മൂ​ന്നാം ഗ​ഡു​വും നാ​ലാം ഗ​ഡു​വും ല​ഭി​ക്കാ​നു​ള്ള​വ​ർ മാ​സ​ങ്ങ​ളാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ഫ​ണ്ട് വൈ​ക​ലി​നൊ​പ്പം സി​മ​ന്റ്, ക​മ്പി, ക​ട്ട തു​ട​ങ്ങി​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​യി. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നാ​ല് ല​ക്ഷം രൂ​പ​യു​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് പ​രാ​തി. ഇ​തി​നി​ട​യി​ലാ​ണ് ല​ഭി​ക്കേ​ണ്ട തു​ക കൂ​ടി കൃ​ത്യ​സ​മ​യ​ത്ത് കി​ട്ടാ​താ​കു​ന്ന​ത്. ക​ടം വാ​ങ്ങി​യ തു​ക​ക്ക് പ​ലി​ശ കൂ​ടു​ന്ന​തും പ​ല​​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

​നി​ല​വി​ലു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ, പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രു​ടെ കാ​ത്തി​രി​പ്പും നീ​ളു​ക​യാ​ണ്. മു​ൻ​ഗ​ണ​ന ലി​സ്റ്റ് ത​യാ​റാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ന്റെ ല​ഭ്യ​ത​ക്കു​റ​വി​നാ​ൽ ഇ​വ​ർ​ക്ക് ക​രാ​ർ ഒ​പ്പി​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല.​ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​ത്യേ​ക പാ​ക്കേ​ജോ വാ​യ്പ വ്യ​വ​സ്ഥ​ക​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​കും.

Tags:    
News Summary - fund unavailablity in life mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.