ദുരന്തത്തിന് ഉത്തരവാദികൾ സർക്കാറും ജൂഡീഷ്യറിയും -പ്രകൃതിസംരക്ഷണ സമിതി

ക​ൽ​പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര​ന്ത​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ക​ൾ സ​ർ​ക്കാ​റും ജൂ​ഡീ​ഷ്യ​റി​യു​മാ​ണെ​ന്നും നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ പോ​യ പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​നു​ത്ത​ര​വാ​ദി സ​ർ​ക്കാ​ർ ആ​ണെ​ന്നും സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും തു​ര​ങ്ക​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മി​തി വ്യാ​ഴാ​ഴ്ച ക​ല​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തും.

രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ​രി​സ്ഥി​തി-​സാം​സ്കാ​രി​ക-​മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും. ഇ​പ്പോ​ൾ ന​ട​ന്ന​ത് പ്ര​കൃ​തി​യു​ടെ ചെ​റി​യ മു​ന്ന​റി​യി​പ്പ് മാ​ത്ര​മാ​ണ്. തു​ര​ങ്ക പ​ദ്ധ​തി​യെ​ക്ക​റി​ച്ച് ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രും അ​ട​ങ്ങി​യ സ​മി​തി​യെ കൊ​ണ്ട് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​ക്ക​ണ​മെ​ന്നും അ​തു​വ​രെ എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The government and the judiciary are responsible - Nature Conservation Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.