ഓണം പ്രത്യേക ട്രെയിനുകൾ; ഇ​ന്നു​മു​ത​ൽ റി​സ​ർ​വ്​ ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ റൂ​ട്ടു​ക​ളി​ൽ മൂ​ന്ന്​ സ്​​പെ​ഷ​ൽ ​ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ. മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം- താം​ബ​രം റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. 32 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ​യു​ണ്ടാ​വു​ക. റി​സ​ർ​വേ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും.

• 06126 മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ: ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.55ന് ​ചെ​ന്നൈ​യി​ലെ​ത്തും.

• 06125 ചെ​ന്നൈ എ​ഗ്‌​മോ​ർ-​മം​ഗ​ളൂ​രു: ജൂ​ലൈ 14 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ​യു​ള്ള ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ടി​ന്​ പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.40ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തും. കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

• 06119 ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം: ആ​ഗ​സ്റ്റ് 12 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള ബു​ധ​നാ​ഴ്ച​ക​ളി​ൽ ഉ​ച്ച​തി​രി​ഞ്ഞ് 3.10ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 7.20ന് ​കൊ​ല്ല​ത്തെ​ത്തും.

• 06120 കൊ​ല്ലം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ: ആ​ഗ​സ്റ്റ് 13 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്ന്​ വ​രെ​യു​ള്ള വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 3.30ന് ​ചെ​ന്നൈ​യി​ലെ​ത്തും. തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്​​റ്റോ​പ്പു​ക​ൾ.

• 06110 തി​രു​വ​ന​ന്ത​പു​രം-​താം​ബ​രം: ആ​ഗ​സ്റ്റ് 12 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള ബു​ധ​നാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 3.45ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10ന് ​താം​ബ​ര​ത്തെ​ത്തും.

• 06109 താം​ബ​രം-​തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്റ്റ്​ 13നും ​സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നും മ​ധ്യേ​യു​ള്ള വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ടി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 7.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വ​ർ​ക്ക​ല, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

Tags:    
News Summary - onam special train reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.