Posted On
date_range Updated On
date_range കോടിയേരിക്ക് പാഷാണം വർക്കിയുടെ സ്വഭാവം, പച്ചക്ക് വർഗീയത പറയുന്നുവെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചക്ക് വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണ്. മുഖ്യമന്ത്രിയെക്കാൾ മോശമായാണ് കോടിയേരി വർഗീയത പറയുന്നത്. ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് കോടിയേരി ഉന്നയിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും വർഗീയത പറയാൻ മത്സരിക്കുകയാണ്. പാഷാണം വർക്കിയുടെ സ്വഭാവമാണ് കോടിയേരിക്ക്. രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിന്‍റെ നിലപാടാണ്. കോൺഗ്രസ് നേതൃത്വത്തെ സി.പി.എം തീരുമാനിക്കേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ മാറ്റിനിർത്തുകയാണെന്ന കോടിയേരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.