നമ്മൾ എന്തുകൊണ്ട്​ തോറ്റു; മറുപടി താത്വികം തന്നെ

കൊ​ല്ലം: എ​ന്തു​കൊ​ണ്ടു​തോ​റ്റു എ​ന്ന്​ ച​ർ​ച്ച​ചെ​യ്യാ​തെ സ്ഥി​തി​വി​വ​ര​ക​ണ​ക്കു​ക​ൾ മാ​ത്രം ഉ​ൾ​പെ​ടു​ത്തി റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ച​ത​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സി.​പി.​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മ​റ്റി​ക്ക്​ സ​മാ​പ​നം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു​ശേ​ഷം തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്നു​ണ്ട​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക്​ ബോ​ധ്യ​മാ​കു​ന്ന രീ​തി​യി​ലാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. എ​ട്ട്​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത​ല്ലാ​തെ ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന യാ​തൊ​ന്നും സം​ഭ​വി​ച്ചി​ല്ല. യോ​ഗ​ത്തി​ന്റെ ആ​ദ്യ ദി​നം പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി സം​സാ​രി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​തി​ന്‍റെ പേ​രി​ൽ പ്ര​തി​നി​ധി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും, യോ​ഗം അ​വ​സാ​നി​ക്കു​ന്ന ദി​ന​വും അ​തേ വാ​ദ​വു​മാ​യി ഉ​റ​ച്ച്​ നി​ല​കൊ​ണ്ട​തും ശ്ര​ദ്ധേ​യ​മാ​യി. പി​ണ​റാ​യി എ​ന്നാ​ൽ പാ​ർ​ട്ടി എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. കു​ന്ന​ത്തൂ​രി​ലെ തോ​ൽ​വി​ക്ക്​ ജി​ല്ല ക​മ്മ​റ്റി മാ​ത്ര​മാ​ണ്​ കാ​ര​ണ​ക്കാ​ർ എ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.

സ​ജി ചെ​റി​യാ​ൻ മ​നു​ഷ്യ​ന്​ മ​ന​സി​ലാ​കാ​ത്ത ഭാ​ഷ​യി​ൽ തു​ട​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന പാ​ർ​ട്ടി​യെ പ്ര​രോ​ധ​ത്തി​ലാ​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭാ​ര്യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം വ​ന്ന​പ്പോ​ൾ ഒ​രു ‘നോ’ ​പ​റ​യാ​മാ​യി​രു​ന്നു എ​ന്നി​ങ്ങ​നെ വി​മ​ർ​ശ​നം ഇ​ന്ന​ലെ​യും പ​ല​കോ​ണി​ൽ നി​ന്ന്​ ഉ​യ​ർ​ന്നു. ചാ​ത്ത​ന്നൂ​രും ച​ട​യ​മം​ഗ​ല​വും തോ​റ്റ​തി​ന്​ കാ​ര​ണം സി.​പി.​​ഐ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​മാ​ണ​ന്നും അ​ഭി​പ്രാ​യം വ​ന്നു. ജി​ല്ല ഓ​ഫി​സ് ക​യ​റി​വ​രു​ന്ന​വ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും പ​ല​രും പ​റ​ഞ്ഞു. ജി​ല്ല സെ​ക്ര​ട്ട​റി​ക്കെ​തി​ര രൂ​ക്ഷ വി​മ​ർ​ശ​നം ര​ണ്ടാം ദി​വ​സ​വും ഉ​യ​ർ​ന്നു. ജി​ല്ല ക​മ്മ​റ്റി​യി​ലേ​ക്ക്​ നാ​ലു​പേ​രെ എ​ടു​ക്കു​ക​യും ക്ഷ​ണി​താ​ക്ക​ളാ​യി പ​ത്തു​പേ​രെ പു​തു​താ​യി ചേ​ർ​ക്കു​ക​യും ചെ​യ്തി​ട്ടും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ പു​ന​സം​ഘ​ടി​പ്പി​ച്ചി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. നി​ല​വി​ലെ 12 അം​ഗ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യ സൂ​സ​ൻ കോ​ടി സം​സ്ഥാ​ന ക​മ്മ​റ്റി​യി​ൽ തി​രി​കെ എ​ത്തി​യെ​ങ്കി​ലും മ​റ്റൊ​രാ​ളാ​യ പി.​ആ​ർ. വ​സ​ന്ത​ൻ ജി​ല്ല ക​മ്മ​റ്റി​യി​ലേ​ക്ക്​ മാ​ത്ര​മാ​ണ്​ തി​രി​കെ എ​ത്തി​യ​ത്. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ ​ മെ​മ്പ​റാ​യി​രു​ന്ന വ​സ​ന്ത​ൻ അ​വി​ടേ​ക്ക്​ തി​രി​കെ എ​ത്തി​യി​ല്ല.

Tags:    
News Summary - CPM Kollam District Committee Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.