വിട്ടുമുറ്റത്തെ കാറിലിരുന്ന പൂച്ചയെ പുലി പിടിച്ചു​

പു​ന​ലൂ​ർ: ഉ​റു​കു​ന്നി​ൽ വീ​ട്ടു​മു​റ്റ​ത്തെ കാ​റി​നു മു​ക​ളി​ലി​രു​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യെ പു​ലി പി​ടി​ച്ചു. ഉ​റു​കു​ന്ന് നേ​താ​ജി ആ​ലും​ത​ട​ത്തി​ൽ വീ​ട്ടി​ൽ ജി. ​ബാ​ബു​വി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ലൈ​റ്റി​ട്ട് നോ​ക്കി​യ​പ്പോ​ൾ എ​ന്തോ ജീ​വി ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ടു. അ​ടു​ത്ത വീ​ട്ടി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു.

തെ​ന്മ​ല വ​നം അ​ധി​കൃ​ത​രെ​ത്തി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യെ ക​ണ്ടെ​ത്താ​ൻ പ​ല​യി​ട​ത്താ​യി കാ​മ​റ സ്ഥാ​പി​ച്ചു. പു​ലി​യെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. മേ​ഖ​ല​യി​ൽ​നി​ന്ന് അ​ടു​ത്തി​ടെ​യാ​യി വ​ള​ർ​ത്തു നാ​യ്ക്ക​ളെ​യും മ​റ്റും കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ​

ക​ഴി​ഞ്ഞ​മാ​സം തെ​ന്മ​ല പ​ത്തേ​ക്ക​റി​ൽ പു​ലി​യി​റ​ങ്ങി ആ​ടി​നെ കൊ​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പ​ത്തേ​ക്ക​റി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ ബി​നു പു​ലി​യു​ടെ മു​ന്നി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Tags:    
News Summary - Leopard Sights and Panic in Punalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.