ബേക്കറികള്‍ വഴി ഹോര്‍ട്ടി വൈന്‍ വിൽപന; തീരുമാനം മന്ത്രി അറിയാതെ, ലൈസൻസ് റദ്ദാക്കും

ആലപ്പുഴ: സംസ്ഥാനത്തെ ബേക്കറികള്‍ വഴി 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍പന നടത്താൻ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയുമായി സര്‍ക്കാര്‍. സർക്കാറിന്റെ അറിവില്ലാതെയാണ് ഇത്തരമൊരു നടപടിയെന്നും ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി എം.ലിജു വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണറോട് മന്ത്രി ആവശ്യപ്പെട്ടു.

ഹോർട്ടി വൈൻ വിതരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. വിൽപനക്ക് അനുമതി നൽകിയത് മുൻ സർക്കാറിന്‍റെ കാലത്ത് നൽകിയ അപേക്ഷയിലാണ്. ഇങ്ങനെ 15 ശതമാനം വീര്യമുള്ള വൈൻ ബേക്കറികളിൽ ലഭ്യമാക്കുന്നതിൽ സർക്കാറിന് ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോൾ സര്‍ക്കാര്‍ തലത്തില്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയിരുന്നില്ല. ലൈസന്‍സ് നല്‍കിയതും പിന്നിലെ ഫയല്‍നീക്കങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായേക്കുമെന്നുമാണ് സൂചന.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് വിൽപനയ്ക്ക് അനുമതി നൽകിയിരുന്നതെന്നും നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ ലൈസൻസുള്ളതെന്നുമാണ് വിവരം. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കപ്പെട്ടത്. അന്ന് എം.ആര്‍. അജിത് കുമാറായിരുന്നു എക്സൈസ് കമ്മീഷണര്‍. ആദ്യമായി തൃശൂർ ചാലക്കുടിയിലെ ഒരു ബേക്കറിയ്ക്കാണ് ലൈസന്‍സ് കൊടുത്തത്.

Tags:    
News Summary - Horti wine sale through bakeries: license to be cancelled: M. Liju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.