മുണ്ടേരി ഇരുട്ടുകുത്തികടവ് പാലം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറത്തോടുള്ള അവഗണനക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കും -മന്ത്രി
എടക്കര: മലപ്പുറത്തിനോടുള്ള അവഗണനക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്. മുണ്ടേരി ഉള്വനത്തിലെ ആദിവാസി ഉന്നതികളെ പുറം ലോകവുമായി ബന്ധിപ്പിക്കാന് ചാലിയാര് പുഴക്ക് കുറുകെ ഇരുട്ടുകുത്തി കടവില് നിര്മിച്ച പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 10 വര്ഷം ഇടത് സര്ക്കാര് മലപ്പുറത്തെ എല്ലാ മേഖലയിലും അവഗണിക്കുകയായിരുന്നു. കണ്ണൂര് ജില്ലയില് 4,800 കോടി രൂപയുടെ വികസനം കിഫ്ബി വഴി നടപ്പാക്കിയപ്പോള് 16 എം.എല്.എമാരുള്ള മലപ്പുറത്ത് 1,089 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ അവഗണനയെ മറികടക്കുന്ന വികസനം മലപ്പുറത്ത് യു.ഡി.എഫ് സര്ക്കാര് കൊണ്ടുവരും. പ്രളയത്തില് തകര്ന്ന വഴിക്കടവ് പഞ്ചായത്തിലെ പുന്നപ്പുഴക്ക് കുറുകെയുള്ള പുഞ്ചകൊല്ലി പാലത്തിന്റെ പണിയും വേഗത്തില് പൂര്ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
ആര്യാടന് ഷൗക്കത്ത് എം.എല്.എ ആധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്വഹാബ് എം.പി, പോത്തുകല് പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, ജില്ല പഞ്ചായത്തംഗം എന്.എ. കരീം, പോത്തുകല് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷറഫുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ആര്. മാധവന്, മഹമൂദ് തൃക്കുളം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ എ.പി. സാദിഖലി, സിന്ധു അശോകന്, അബ്ദു കുന്നുമ്മൽ, പഞ്ചായത്തംഗങ്ങളായ അനില്കുമാര്, സമീര് ബാബു, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ സി.എച്ച്. ഇഖ്ബാല്, രാജു തുരുത്തേല്, റഷീദ് ഇലമ്പിലാശേരി, എം.വി. വിബീഷ്, എന്.ടി. ജയപ്രകാശ്, പൊതുമരാമത്ത് പാലങ്ങള് വിഭാഗം ചീഫ് എന്ജിനീയര് എം. അശോക് കുമാര്, സൂപ്രണ്ടിങ് എന്ജിനീയര് ഇ.ജി. വിശ്വപ്രകാശ് എന്നിവര് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.