16കാരിയെ പത്തോളം സ്പാകളിൽ എത്തിച്ച് ലൈംഗിക ചൂഷണം, കൈമാറിയത് അമ്മയുടെ സഹോദരി; കോവളത്ത് രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്തോളം സ്പാകളിൽ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്ത പരാതിയിൽ സ്പാ ഉടമകൾ ഉൾപ്പെടെ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി നിശാന്ത് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ പത്തോളം സ്പാകളിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിവരം. അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

ആ മിന്നൽ പരിശോധനയിൽ പെൺകുട്ടി മൊഴി നൽകുകയായിരുന്നു. വ്യാജ ആധാർ കാർഡ് തയാറാക്കിയാണ് ബന്ധുക്കൾ പെൺകുട്ടിയെ ഇടപാടുകാർക്ക് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആധാർ കാർഡിൽ രേഖപ്പെടുത്തിയത് 20 വയസ്സാണെങ്കിലും സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെ സ്പാകളിൽ പെൺകുട്ടി ജോലി ചെയ്തിരുന്നതായും ഉടമകളും സ്റ്റാഫുകളുമടക്കം ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

Tags:    
News Summary - girl subjected to sexual exploitation across nearly 10 spas; two arrested in Kovalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.