Posted On
date_range Updated On
date_range പിണറായിക്ക് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പിണറായി വിജയൻ കമ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം.കെ. മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിണറായി വിജയന് മുനീറിെൻറ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണ്. ലീഗിെൻറ നിലപാടുകൾ ബി.ജെ.പിക്ക് പരവതാനി വിരിക്കലാണ്.
സി.പി.എമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിെൻറ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.