മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ത്തോ​ട് മു​സ്‍ലിം ലീ​ഗ് നി​ർ​മി​ച്ച വീ​ടു​ക​ൾ

ഉ​രു​ൾ ദു​ര​ന്തം: ലീ​ഗ് ന​ൽ​കി​യ വീ​ടു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ താ​മ​സം തു​ട​ങ്ങും

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കാ​യി സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ന്റെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്ക​വേ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ല്‍കി​യ ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ൽ അ​തി​ജീ​വി​ത​രു​ടെ കു​ടും​ബ​ങ്ങ​ൾ താ​മ​സം തു​ട​ങ്ങും. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ വീ​ടു​ക​ള്‍ വേ​ണ​മെ​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ലീ​ഗ് വാ​ങ്ങി​യ വെ​ള്ളി​ത്തോ​ട്ടെ സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ടു സെ​ന്റി​ല്‍ 1060 സ്‌​ക്വ​യ​ര്‍ഫീ​റ്റി​ല്‍ മൂ​ന്ന് ബെ​ഡ്‌​റൂ​മും ര​ണ്ട് ബാ​ത്ത്‌​റൂ​മും അ​ടു​ക്ക​ള, ഡൈ​നി​ങ് ഹാ​ള്‍, വ​ര്‍ക്ക് ഏ​രി​യ, സി​റ്റൗ​ട്ട്, ബ്രി​ക്‌​സ് പാ​കി​യ മു​റ്റം, മു​ന്‍വ​ശ​ത്ത് ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടൈ​ല്‍ പാ​കി​യ റോ​ഡ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് വീ​ടു​ക​ളു​ള്ള​ത്. കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ മു​ക​ൾ​നി​ല കൂ​ടി പ​ണി​യാ​ൻ സാ​ധി​ക്കു​ന്ന ത​റ​ബ​ല​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

അ​തേ​സ​മ​യം, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് തൃ​ക്കൈ​പ്പ​റ്റ​യി​ലെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 105 വീ​ടു​ക​ളാ​ണ് ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ലീ​ഗ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 51 വീ​ടു​ക​ളു​ടെ സ​മ​ര്‍പ്പ​ണം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ള്‍, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് കു​ടും​ബ​ങ്ങ​ൾ താ​മ​സം മാ​റു​ന്ന​ത് വൈ​കി​യ​ത്.

ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ ക​ൽ​പ​റ്റ​യി​ൽ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള 178 വീ​ടു​ക​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു​വെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. മേ​യ് 20നു​ള്ളി​ൽ താ​മ​സം തു​ട​ങ്ങാ​നാ​കു​ന്ന രൂ​പ​ത്തി​ൽ വീ​ടു​ക​ൾ കൈ​മാ​റ​ണ​മെ​ന്നാ​ണ് അ​തി​ജീ​വി​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നി​ടെ മൂ​ന്നു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ വി​ള്ള​ൽ വീ​ണ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചു. ഇ​ത്ത​രം വീ​ടു​ക​ളു​ടെ വാ​ട്ട​ർ ലീ​ക്ക് പ്രൂ​ഫി​ങ് അ​ട​ക്ക​മു​ള്ള പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്. താ​മ​സം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ എ​ല്ലാ വീ​ടു​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Urul disaster: Accommodation in houses provided by the league will begin from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.