മുക്കം: നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സര രംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം മുക്കത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരസാധ്യതയുണ്ടെന്നും മാര്‍ച്ച് 10ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം സൂചന നല്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 41 മണ്ഡലങ്ങളില്‍ ഇടത്-വലത് സഖ്യമില്ലാതെ പാര്‍ട്ടി മത്സരിക്കുകയും നിര്‍ണായക വോട്ട് നേടാനും സാധിച്ചു. ഇത്തവണ 50ല്‍ അധികം സീറ്റുകളില്‍ മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണിയുടെയും ഭാഗമാവാതെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.