ഉടുമ്പന്‍ചോല: എം.എം. മണിയെ മാറ്റുന്നതിൽ സി.പി.എമ്മിൽ അതൃപ്തി

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി. സിറ്റിങ് എം.എൽ.എയും മുതിർന്ന നേതാവുമായ എം.എം. മണിയെ മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം.

കാല്‍ നൂറ്റാണ്ടായി സി.പി.എം കൈപ്പിടിയിലൊതുക്കുന്ന മണ്ഡലമാണിത്. മണ്ഡലം നിലനിർത്താൻ വിജയസാധ്യത കണക്കിലെടുത്ത് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത് എം.എം. മണിയുടെ പേര് തന്നെയായിരുന്നു. ഇത് മറികടന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമെന്ന നിലയില്‍ കെ.കെ. ജയചന്ദ്രനെ സംസ്ഥാന നേതൃത്വം പരിഗണിക്കുകയായിരുന്നുവെന്നാണ് വിവരം. തീരുമാനം പുറത്തായതോടെ മണ്ഡലത്തിലും കക്ഷിരാഷ്ട്രീയത്തിനതീതമായി കടുത്ത അമര്‍ഷമാണുയരുന്നത്.

വിജയ സാധ്യതയും എം.എം. മണിയോട് വോട്ടര്‍മാര്‍ക്കുള്ള വ്യക്തിതാൽപര്യവും കണക്കിലടുക്കണമെന്നാണ് അണികളുടെ ആവശ്യം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടി നേരിടാനും മണി തന്നെ മത്സരിക്കണമെന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. എം.എം. മണിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് മാറ്റിയതെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38,305 വോട്ടിനാണ് കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തിയെ എം.എം. മണി പരാജയപ്പെടുത്തിയത്.

Tags:    
News Summary - Udumbanchola: CPM unhappy with M.M. Mani's replacement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.