തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡി.എ ഗഡുക്കൾ അനുവദിച്ചതിനുപിന്നാലെ കുടിശ്ശികയും പ്രഖ്യാപിച്ചു.ഇവ നൽകേണ്ടതാകട്ടെ അടുത്ത സർക്കാർ. ധനവകുപ്പ് ഉത്തരവിൽ ഡി.എ മുൻകാല പ്രാബല്യത്തോടെ അടുത്ത സാമ്പത്തിക വർഷം എട്ട് ഗഡുക്കളായി നൽകുമെന്നാണുള്ളത്. കുടിശ്ശിക നൽകേണ്ടത് അടുത്ത സർക്കാറിന്റെ ചുമതലയെന്ന് വ്യക്തം. സര്‍വിസ് പെന്‍ഷന്‍കാരുടെ ഡി.ആര് കുടിശ്ശികയുടെ കാര്യവും സമാനമാണ്.
യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എജൂക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകരുടെ കുടിശ്ശിക കാര്യത്തിലും ഇതാണ് മാനദണ്ഡം. കേന്ദ്ര സർക്കാർ ഡി.എ പ്രഖ്യാപിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധന പ്രാബല്യത്തിൽ വരുത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സംസ്ഥാന സർക്കാർ വൈകിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിനുശേഷം 2021 ജൂലൈ ഒന്നുമുതലുള്ള ഡി.എ കുടിശ്ശികക്കാണ് സർക്കാർ ജീവനക്കാർക്ക് അർഹതയുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ കാലത്ത് ഡി.എ പ്രഖ്യാപനങ്ങളിലെല്ലാം 31 മുതൽ 39 വരെ മാസത്തെ വൈകലുണ്ടായി. ഇത്തരത്തിൽ വരുത്തിയ വൈകലുകളുടെ കുടിശ്ശികയാണ് നാലര വർഷം വൈകി, തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.