കാർ ടോറസിലിടിച്ച് വയോധികൻ മരിച്ചു

തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ നാട്ടുകൽ പാലോട് റോഡിന് സമീപമുണ്ടായ കാർ അപകടത്തിൽ വയോധികൻ മരിച്ചു . രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.

അലനല്ലൂർ കൊമ്പക്കൽ കുന്ന് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. അലനല്ലൂർ നറുക്കോട്ടിൽ വീട്ടിൽ ഹംസ (70) യാണ് മരിച്ചത്. ഹംസയുടെ പേരമകൾ നൗഫ (15), കാർ ഡ്രൈവർ അമ്പാഴക്കോട് യൂസഫ് (55) എന്നിവർക്കാണ് പരിക്ക്. ഇവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Tags:    
News Summary - Elderly man dies after car hits Torres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.