കൊച്ചി: ശബരിമല തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ഇ.ഡിയുടെ കൊച്ചിയിലെ സോണൽ ഓഫീസിൽ ഇന്നു ഹാജരാകാനായിരുന്നു തന്ത്രിക്ക് നോട്ടിസ് അയച്ചിരുന്നത്. ഉച്ചകഴിഞ്ഞാണ് തന്ത്രി എത്തിയത്.
സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി 41 ദിവസത്തെ ജയിൽവാസത്തിനു ശേഷം അടുത്തിടെയാണു ജയിൽ മോചിതനായത്. എന്നാൽ ഇ.ഡി തന്ത്രിയെ കേസിൽ പ്രതിയാക്കിയിട്ടില്ല. കേസിൽ സാക്ഷിയായി ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ. കേസിലെ മറ്റു പ്രതികളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേയും കട്ടിളപ്പാളികളിലേയും 4.54 കിലോഗ്രാം സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് എസ്.ഐടി റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്താണെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.