പ്രതീകാത്മക ചി​ത്രം

രാഷ്ട്രപതി റഫറൻസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും, കേരളവും തമിഴ്നാടും എതിർവാദം ഉന്നയിക്കും

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി എർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു.

തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്‌ ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.

നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഗ​വ​ർ​ണ​ർ​മാ​ർ​ക്കും രാ​ഷ്ട്ര​പ​തി​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 വി​ഷ​യ​ങ്ങ​ളി​ലാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍മു സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് വ്യ​ക്ത​ത തേ​ടി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 143 (1) വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ ന​ട​പ​ടി. ഭ​ര​ണ​ഘ​ട​ന​യു​ടെ 200, 201 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​യ​മ​സ​ഭ​ക​ള്‍ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യ​പ​രി​ധി ഇ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി​ക്ക് കൈ​മാ​റി​യ റ​ഫ​റ​ൻ​സി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍മു ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ര്‍. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സി​ന് പു​റ​മെ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സൂ​ര്യ​കാ​ന്ത്, എ.​എ​സ്. ച​ന്ദു​ര്‍ക​ര്‍, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ബെ​ഞ്ച്. നേ​ര​ത്തെ, റ​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​മ​റി​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് റ​ഫ​റ​ൻ​സ് ഉ​ത്ത​രം ന​ൽ​കാ​തെ മ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേരളം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചിരുന്നു.

രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നാ​ണ് കേ​ര​ള​ത്തി​ന്റെ വാ​ദം. രാ​ഷ്ട്ര​പ​തി ഉ​ന്ന​യി​ച്ച 14 ചോ​ദ്യ​ങ്ങ​ളി​ല്‍ 11 എ​ണ്ണ​ത്തി​നും ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍ണ​ര്‍ കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​രം ന​ല്‍കി​യി​ട്ടു​ണ്ട്. കേ​സി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രു​ത്ത​ൽ ഹ​ര​ജി​യോ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യോ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തു കൊ​ണ്ടു​ത​ന്നെ കോ​ട​തി നി​ഷ്‍ക​ർ​ഷി​ച്ച സ​മ​യ​പ​രി​ധി കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​താ​നാ​വു​​ക. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് ഉ​ത്ത​രം ന​ൽ​കാ​തെ മ​ട​ക്ക​ണ​മെ​ന്നായിരുന്നു കേ​ര​ളത്തിൻറെ അ​പേ​ക്ഷ.

Tags:    
News Summary - Supreme court to hear arguments in presidential reference today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.