തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നൽകിയ നോട്ടീസിന് താൻ നൽകിയ വിശദീകരണ ം അംഗീകരിച്ചതിൽ സന്തോഷമെന്ന് ശശി തരൂർ എം.പി. വിഷയം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ് പെട്ട വിവാദം അനാവശ്യമായിരുന്നു. പ്രസ്താവന വന്നതിന് പിന്നാലെ കെ.പി.സി.സി പ്രസിഡൻറ് നടത്തിയ പരാമർശം വേദനിപ്പിച്ചു. പാർലമെൻറിൽ വർഷങ്ങളോളം അടുത്തടുത്ത സീറ്റുകളിൽ ഇരുന്നിട്ടും തെൻറ അഭിപ്രായം മുല്ലപ്പള്ളി മനസ്സിലാക്കാത്തതിനാലാണ് ദുഃഖമുണ്ടായതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സമയത്തും മോദിയെ വിമർശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നുമായിരുന്നു തരൂരിൻെറ പ്രസ്താവന. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ടി.എൻ. പ്രതാപൻ എം.പി തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.