തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലടക്കം കഴിഞ്ഞ കാലത്ത് നടന്ന നിരവധി അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് യുവാക്കൾ പുറത്ത് നിൽക്കുേമ്പാൾ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നടത്തുന്ന പിൻ വാതിൽ നിയമനങ്ങൾ അന്വേഷിക്കണം. അനധികൃത നിയമനങ്ങളിൽ ഏറെയും നടക്കുന്നത് ഐ.ടി വകുപ്പിന് കീഴിലാണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യ ചെയ്യുന്ന താൽകാലിക ജീവനക്കാരെയടക്കം സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഒാഫീസ് തന്നെ കള്ളക്കടത്തിെൻറയും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിെൻറയെല്ലാം ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഈ വിഷയത്തിൽ രാജിയിൽ കുറഞ്ഞ ഒരു നടപടിയും കേരളത്തിലെ ജനങ്ങൾക്ക് സ്വീകാര്യമല്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയുെട സസ്പെൻഷനോട് എല്ലാ അവസാനിച്ചു എന്ന് കരുതാനാകില്ല.
മുഖ്യമന്ത്രിയുടെ ഒാഫീസിൽ നടന്ന ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണം. ചീഫ് സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. അവർ നാലു വർഷം ഒരുമിച്ച് ജോലി ചെയ്തവരാണ്. അതിന് പരിമിതികളുണ്ട്.
തുടക്കം മുതൽ ശിവശങ്കറിനെയടക്കം സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊണ്ടത്. അവസാനം ഗത്യന്തരമില്ലാതെയാണ് നടപടി എടുത്തത്. 12 ദിനങ്ങൾ മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഐ.ടി ഫെല്ലോ പദവിയിൽ നിന്ന് മാറ്റിയയാൾ ഡ്രീം കേരളയിൽ ഇപ്പോഴും മെമ്പറാണ്.
മുഖ്യമന്ത്രിയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന പാർട്ടി സെക്രട്ടറിയേറ്റ് അദ്ദേഹത്തെ തിരുത്താത്തതിൽ അദ്ഭുതമില്ല. സെക്രട്ടറിയേറ്റ് അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കും. പക്ഷേ, അതുകൊണ്ടൊന്നും കാര്യമില്ല. മാർകിസ്റ്റ് പാർട്ടിയിലെ ഉൾപ്പാർട്ടി ചർച്ചയോ തിരുത്തലുകളോ പ്രതീക്ഷിക്കാനാകാത്തവിധം ആ പാർട്ടി അധ:പ്പതിച്ചിരുക്കുന്നു.
ഞാൻ പറഞ്ഞ കാര്യങ്ങൾ ഉറപ്പുള്ള കാര്യങ്ങളായിരുന്നുവെന്ന് ഇപ്പോൾ മുഖ്യമന്ത്രിക്ക് ബോധ്യമായില്ലേ എന്നും ചെന്നിത്തല ചോദിച്ചു. ഞങ്ങൾ ഉന്നയിച്ച ഒാരോ ആരോപണങ്ങളും ശരിയായിരുന്നുവെന്നാണ് പിന്നീട് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.