Posted On
date_range Updated On
date_range വന്യജീവി ആക്രമണങ്ങളിലെ മരണം; ധനസഹായം 14 ലക്ഷം രൂപയാക്കി
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 10 ലക്ഷത്തില്‍നിന്ന് 14 ലക്ഷം രൂപയായി വർധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പാമ്പ്, തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണംമൂലം മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തലല്നിന്ന് 10 ലക്ഷം രൂപയായും വർധിപ്പിച്ചു. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപയായും വർധിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.