എം.വി. ഗോവിന്ദൻ

സുധാകരനെ ഇനി എന്തിന്​ അനുനയിപ്പിക്കണം -എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​ന് ബോ​ധ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ​ല്ലോ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​തെ പോ​യ​തെ​ന്നും അ​തി​ന്​ പാ​ർ​ട്ടി എ​ന്തു​ ചെ​യ്യാ​നാ​ണെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നെ​കു​റി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി അ​ദ്ദേ​ഹം ലോ​ക​ത്തോ​ട്​ കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ പ​റ​ഞ്ഞ​​ല്ലോ. എ​ന്തി​നാ​ണ്​ അ​ദ്ദേ​ഹ​ത്തെ പി​ന്നെ അ​നു​ന​യി​പ്പി​ക്കു​ന്ന​ത്​? മെ​മ്പ​ർ​ഷി​പ്പ് പു​തു​ക്കാ​തെ പാ​ർ​ട്ടി​ക്ക് പു​റ​ത്തു​പോ​യ ആ​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ലോ​ച​ന​യൊ​ന്നു​മി​ല്ല. പാ​ർ​ട്ടി അം​ഗ​ത്വ​മി​ല്ലാ​ത്ത​യാ​ൾ​ക്ക്​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി എ​ന്ത് നി​ല​പാ​ടും സ്വീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്.

ജി. ​സു​ധാ​ക​ര​ൻ കു​ലം​കു​ത്തി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. മാ​ഷി​ന്‍റെ ചി​രി കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹം പു​റ​ത്തു പോ​യ​തെ​ന്ന് പ​റ​യു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​തി​ന്​​ ഞാ​ൻ ഇ​പ്പോ​ഴും ചി​രി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി. എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക​റി​യാം. സി.​പി.​എ​മ്മി​ന്‍റെ സി​റ്റി​ങ്​ സീ​റ്റാ​ണ് അ​മ്പ​ല​പ്പു​ഴ. ഇ​ട​തു​മു​ന്ന​ണി ഉ​റ​പ്പാ​യും അ​വി​ടെ ജ​യി​ക്കും-​​​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Why should Sudhakaran be persuaded anymore - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.