തിരുവനന്തപുരം: ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നവീകരണവുമായി ബന്ധപ്പെട്ട് ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ചത്തെ 66310 കൊല്ലം-എറണാകുളം മെമു റദ്ദാക്കി. എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
നാളെ ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ: തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (12624): ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - ശ്രീഗംഗാനഗർ എക്സ്പ്രസ് (16312): ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16319): കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ് (16629): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503): കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം - രാമേശ്വരം അമൃത എക്സ്പ്രസ് (16343): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു എക്സ്പ്രസ് (16347): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്.
ഭാഗികമായി റദ്ദാക്കിയവ: മധുര - ഗുരുവായൂർ എക്സ്പ്രസ് (16327) ശനിയാഴ്ച കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ സർവിസ് റദ്ദാക്കി. ഗുരുവായൂർ - മധുര എക്സ്പ്രസ് (16328) ഞായറാഴ്ച കൊല്ലത്ത് നിന്നാണ് സർവിസ് ആരംഭിക്കുക. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് (16366) ശനിയാഴ്ച കായംകുളത്ത് അവസാനിപ്പിക്കും. എം.ജി.ആർ ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) ശനിയാഴ്ച കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം - എം.ജി.ആർ ചെന്നൈ സൂപ്പർഫാസ്റ്റ് (12696) ശനിയാഴ്ച കോട്ടയത്തുനിന്ന് സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.