സീറ്റില്ല; ഗാന്ധി പ്രതിമക്ക്​ മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ രാജി

പ​ത്ത​നം​തി​ട്ട: മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് അ​ടൂ​രി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക്​ മു​ന്നി​ൽ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ന്‍റെ പ്ര​തി​ഷേ​ധം. ഒ​പ്പം, രാ​ജി​പ്ര​ഖ്യാ​പ​ന​വും. പാ​ർ​ട്ടി​യി​ലെ എ​ല്ലാ ചു​മ​ത​ല​ക​ളും രാ​ജി​വെ​ക്കു​ന്ന​താ​യി ബാ​ബു ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ വൈ​കാ​രി​ക​മാ​യി വി​വ​രി​ക്കു​ക​യും ചെ​യ്തു.

കെ.​പി.​സി.​സി സാം​സ്കാ​രി​ക സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​ടൂ​ർ ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​നു​മാ​ണ് ബാ​ബു ദി​വാ​ക​ര​ൻ. സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലു​മാ​ക​ട്ടെ​യെ​ന്നാ​ണോ കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ​ദ​വി​ക​ൾ രാ​ജി​വ​ച്ചെ​ങ്കി​ലും മ​റ്റു പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കി​ല്ല. അ​ഡ്വ. സി.​വി. ശാ​ന്ത​കു​മാ​റി​നെ അ​ടൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി നേ​തൃ​ത്വം ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചെ​ന്ന വി​വ​രം വ​ന്ന​തോ​ടെ​യാ​ണ് ബാ​ബു ദി​വാ​ക​ര​ന്‍റെ രാ​ജി.

Tags:    
News Summary - No seat; DCC General Secretary resigns in front of Gandhi statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.