നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: പ്രഖ്യാപനത്തി​നൊരുങ്ങി​ ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഭൂ​രി​ഭാ​​ഗം സീ​റ്റു​ക​ളി​ലും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ദി​വ​സ​ങ്ങ​ൾ​ക്ക​കം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് പാ​ർ​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​ന​മാ​യ​തെ​ന്നാ​ണ് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും പി​ന്നാ​ലെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ടു​മെ​ന്നു​മാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. 50ഓ​ളം പേ​ര്‍ ആ​ദ്യ​പ​ട്ടി​ക​യി​ലു​ണ്ടാ​കും.

സം​സ്ഥാ​ന നേ​തൃ​ത്വം സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ കാ​ര്യ​മാ​യ മാ​റ്റം ദേ​ശീ​യ നേ​തൃ​ത്വം നി​ർ​​ദേ​ശി​ച്ചി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ചി​ല സീ​റ്റു​ക​ളി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ വി​വ​രം അ​റി​യി​ക്കും. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി. 

Tags:    
News Summary - Legislative Assembly elections: BJP prepares for announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.