കെ.ബി. ഗണേഷ്‌കുമാർ
പത്തനാപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷനായ എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് ഭരണ സമിതി പിരിച്ചുവിട്ടു. പുനലൂരിലെ എൻ.എസ്.എസ്. ആസ്ഥാനത്ത് പണികഴിപ്പിച്ച പത്മ കഫെയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാതലത്തിലാണ് നടപടി.
നാല് കോടി രൂപ പത്മ കഫെ നിർമാണത്തിന് ചിലവായെന്ന യൂണിയൻ പ്രസിഡന്റ് ഗണേഷ്‌കുമാറിന്റെ വാദം ഭരണ സമിതി അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ ഗുണ്ടകൾ ഭരണ സമിതി അംഗം വേണുകുമാറിനെ മർദിച്ചത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
പിന്നീട് താലൂക്ക് യൂനിയൻ സെക്രട്ടറി അടുത്തിടെ സ്ഥലം മാറ്റം വാങ്ങിപോയിരുന്നു. ഭരണ സമിതി അംഗങ്ങൾ ഗണേഷ്‌കുമാറിനെതിരെ ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താലൂക്ക് യൂനിയൻ പിരിച്ചു വീട്ടിരിക്കുന്നത്. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനായി കരിക്കത്തിൽ തങ്കപ്പൻ പിള്ളയെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻ.എസ്.എസ്. നീക്കം ഗണേഷ് കുമാറിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.