ചട്ട ഭേദഗതിയുമായി റഗുലേറ്ററി കമീഷൻ സ​മ​യ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഉപഭോക്താവിന് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി വൈ​ദ്യു​തി വി​ത​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ച്ച​ട്ടം വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഭേ​ദ​ഗ​തി ചെ​യ്തു. കെ.​എ​സ്.​ഇ.​ബി​യി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​യം ക​ണ​ക്കാ​ക്കി 100 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. കെ.​എ​സ്.​ഇ.​ബി അ​ട​ക്കം വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​ക​ൾ ഉ​പ​യോ​ക്താ​വി​ന് ന​ൽ​കേ​ണ്ട സേ​വ​ന​ങ്ങ​ളു​ടെ സ​മ​യ​പ​രി​ധി കു​റ​ച്ചും ന​ഷ്ട​പ​രി​ഹാ​രം എ​ട്ടി​ര​ട്ടി വ​രെ​യാ​യി​യു​മാ​ണ്​ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത​ത്.

വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കാ​ത്ത​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം 25 രൂ​പ​യി​ൽ​നി​ന്ന് 200 രൂ​പ​യാ​ക്കി. ന​ഷ്ട​പ​രി​ഹാ​രം അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടാ​തെ​ത​ന്നെ ഉ​പ​ഭോ​ക്താ​വി​ന്റെ ബി​ല്ലി​ൽ വ​ര​വു​വെ​ക്കാ​ൻ വ്യ​വ​സ്ഥ​ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ ക​ണ​ക്ഷ​ൻ, താ​ൽ​ക്കാ​ലി​ക ക​ണ​ക്ഷ​ൻ, സീ​സ​ണ​ൽ ക​ണ​ക്ഷ​ൻ, ക​ണ​ക്റ്റ​ഡ് ലോ​ഡ് അ​ല്ലെ​ങ്കി​ൽ കോ​ൺ​ട്രാ​ക്റ്റ് ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യു​ക, സ​ർ​വി​സ് ക​ണ​ക്ഷ​ൻ മാ​റ്റം/​കൈ​മാ​റ്റം, സ​ർ​വി​സ് ക​ണ​ക്ഷ​ൻ ക​ൺ​വേ​ർ​ഷ​ൻ മാ​റ്റം വ​രു​ത്ത​ൽ, വി​ഭാ​ഗം മാ​റ്റം, ഉ​പ​ഭോ​ക്താ​വി​ന്റെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ൽ, ബി​ല്ലു​ക​ൾ അ​ട​ക്കാ​ത്ത​തി​നാ​ൽ വി​ച്ഛേ​ദി​ച്ച ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ൽ, സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് തി​രി​കെ ന​ൽ​ക​ൽ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്കാ​ണ്​ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ​യു​ള്ള സേ​വ​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടാ​ൻ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ സ​ജ്ജ​മാ​ക്ക​ണം. ഇ​തി​ലൂ​ടെ വി​വി​ധ അ​പേ​ക്ഷ​ക​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​നും എ​ടു​ത്ത തീ​രു​മാ​നം അ​റി​യാ​നും അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രൈ​ഡി​റ്റ് ചെ​യ്ത ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ക്കും.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന വൈ​ദ്യു​തി ത​ട​സ്സം 24 മ​ണി​ക്കൂ​ർ മു​​മ്പെ​ങ്കി​ലും അ​റി​യി​ക്ക​ണം. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 10 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മു​ട​ങ്ങ​രു​ത്. ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ ഒ​ഴി​വാ​ക്കി ശു​ദ്ധ​മാ​യ ഊ​ർ​ജ ക​രു​ത​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റാ​നു​ള്ള പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​നും ക​മീ​ഷ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 

വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കേ​ണ്ട സ​മ​യ​ പ​രി​ധി ന​ഗ​രം, ഗ്രാ​മം, ദു​ർ​ഘ​ട​പ്ര​ദേ​ശം ക്ര​മ​ത്തി​ൽ
(മ​ണി​ക്കൂ​റി​ൽ)

ഫ്യൂ​സ് പോ​യാ​ൽ 4, 6, 8.

ലൈ​ൻ / കേ​ബി​ൾ ത​ക​രാ​ർ 6, 8, 12.

ട്രാ​ൻ​സ്ഫോ​മ​ർ ത​ക​രാ​ർ 18, 24, 36.

സ​ർ​വി​സ് ലൈ​ൻ/ ഇ​ല​ക്ട്രി​ക്ക​ൽ

പ്ലാ​ന്റ് മാ​റ്റി​സ്ഥാ​പി​ക്ക​ൽ (ദി​വ​സം):

മീ​റ്റ​ർ / ലൈ​ൻ 7

എ​ൽ.​ടി ലൈ​ൻ 30

എ​ച്ച്.​ടി ലൈ​ൻ 45

ട്രാ​ൻ​സ്ഫോ​മ​ർ 30

Tags:    
News Summary - Regulatory Commission amends rules to charge Rs 100 to consumers if electricity is not provided on time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.