Posted On
date_range Updated On
date_range കൃഷ്ണദാസിന്‍െറ ജാമ്യം സര്‍ക്കാറിന്‍െറ വീഴ്ചയെന്ന് ചെന്നിത്തല
കൊച്ചി: നെഹ്റു ഗ്രൂപ് കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് സര്‍ക്കാറിന്‍െറ വീഴ്ച മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണുവിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് തുടക്കം മുതലേ അട്ടിമറിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണ് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘവും സര്‍ക്കാറും നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിനെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.