സ്വാശ്രയ മെഡിക്കൽ വിദ്യാർഥികളും രക്ഷിതാക്കളും സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പഠനാന്തരീക്ഷവും വിദ്യാർഥികളുടെ അവകാശങ്ങളും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. എം.ബി.ബി.എസ് വിദ്യാർഥികളോട് നാലര വർഷത്തെ ഫീസേ വാങ്ങാവൂ എന്നാണ് ദേശീയ മെഡിക്കൽ കമീഷൻ നിർദേശിച്ചതെങ്കിലും കേരളത്തിലെ സ്വാശ്രയ കോളജുകൾ അഞ്ചു വർഷത്തെ ഫീസാണ് വാങ്ങുന്നത്.

ഇതിനെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയെങ്കിലൂം ഇത് നീക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ഫീസ് നിർണയിക്കുന്ന ഫീ റഗുലേറ്ററി കമ്മിറ്റി തന്നെ നിലവിലില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരം നടത്തുന്നതെന്ന് അസോസിയേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പേരന്‍റ്സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്വശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കോളജുകളിലും എൻ.എം.സി ഉത്തരവുകൾ പൂർണമായും നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഫീസ് ഘടനയിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കണം. സ്വാശ്രയ കോളേജ് മേഖലയിലെ പ്രശ്ന പഠനത്തിനായി നിയമിച്ച ജസ്റ്റിസ് ദിനേശൻ കമീഷന്റെ സമഗ്ര റിപ്പോർട്ട് പുറത്തുവിടുകയും ശിപാർശകൾ കാലതാമസമില്ലാതെ പ്രാവർത്തികമാക്കുകയും വേണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Med Students, Parents Protest at Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.