റീലുമായി അടൂർ പ്രകാശ്​, കമന്‍റിൽ പൊങ്കാല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ രൂക്ഷ വിമർശനങ്ങൾ വിവാദമാവുകയും കോൺഗ്രസിനുള്ളിൽ അസ്വസ്ഥത പുകയുന്നതിനുമിടെ ഫേസ്ബുക് റീലുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ‘ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന്...’എന്ന സിനിമ ഡയലോഗ് ചേർത്താണ് റീൽ തയാറാക്കിയിരിക്കുന്നത്. കുറ്റം ചെയ്തവർ മറുപടി പറയുമെന്ന മുന്നറിയിപ്പാണ് റീലിലൂടെ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ. ‘ആറ്റിങ്ങൽ ഓഫിസിൽ’ എന്ന കാപ്ഷനോടുകൂടിയാണ് റീൽ ഷെയർ ചെയ്തിരിക്കുന്നത്. ഓഫിസിൽ തന്നെ സന്ദർശിക്കാനെത്തുന്നവരെ ചേർത്താണ് ശേഷിക്കുന്ന ഭാഗങ്ങൾ.

അതേ സമയം കമന്‍റ് ബോക്സിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ‘പ്രകാശന്റെ പ്രകാശം പ്രകാശൻ സ്വയം കെടുത്താൻ തന്നെ തീരുമാനിച്ചു. സംഭവാമി യുഗേ യുഗേ’ എന്നാണ് ഒരാളുടെ പ്രതികരണം. സതീശന്റെ പ്രയാണത്തെ തടയാൻ പ്രകാശാ, നടക്കില്ല. സതീശന്റെ പിറകിൽ ജനങ്ങളാണ്. അവരാണ് എല്ലാം തടസ്സങ്ങളും മാറ്റുന്നത്. ഇടങ്കോലിട്ടാൽ ഉള്ള രാഷ്ട്രീയ ഗ്രാഫ് കുത്തനെ താഴും’ എന്നാണ് മറ്റൊന്ന്. ‘ആട്ടിൻകുട്ടിയുടെ പര്യായത്തിൽ കുലംകുത്തി എന്ന വാക്കുണ്ടോ...!?’ എന്നും ചോദിക്കുന്നവരുണ്ട്.

ഒരു വിഭാഗം നേതാക്കളുടെ ആശീർവാദത്തോടെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്‍റെ പരാമർശങ്ങളെങ്കിലും പരോക്ഷ പ്രതിരോധങ്ങൾക്കപ്പുറം പരസ്യമായി പിന്തുണക്കാൻ ഇവരാരും തയാറായിട്ടില്ല. ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന് പറയുന്ന നേതാക്കൾ പോലും ഇതിനായി തെരഞ്ഞെടുത്ത സമയവും സന്ദർഭവും രീതിയും സ്ഥലവും തെറ്റിപ്പോയി എന്ന അഭിപ്രായമുള്ളവരാണ്. ഇതോടെ ഒറ്റപ്പെട്ട നിലയിലാണ് പ്രകാശ്. ഇതിനിടെയാണ് റീൽ.

Tags:    
News Summary - Adoor Prakash’s Reel Sparks Pongala in Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.