ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന്​ വി​ളി​ക്കു​ന്ന കാ​ട്ടാ​ന

ആ​​ന​​ത്താ​​ര വീ​​ണ്ടെ​​ടു​​ത്തു; സ​​ഞ്ചാ​​ര​​പാ​​ത കി​​ട്ടി​​യ​​യാ​​യിവ​​നം വ​​കു​​പ്പ്​

തൊ​​ടു​​പു​​ഴ: ചി​​ന്ന​​ക്ക​​നാ​​ലി​​ൽ​​നി​​ന്ന് മ​​തി​​കെ​​ട്ടാ​​നി​​ലേ​​ക്കു​​ള്ള ആ​​ന​​ത്താ​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​ങ്ങ​​ളും വേ​​ലി​​ക​​ളും നീ​​ക്കം ചെ​​യ്ത​​തോ​​ടെ ഇ​​തു​​വ​​ഴി ആ​​ന​​ക​​ൾ സ​​ഞ്ച​​രി​​ച്ച്​ തു​​ട​​ങ്ങി​​യ​​താ​​യി വ​​നം​​വ​​കു​​പ്പ്. സ​​ഞ്ചാ​​ര​​പ​​ഥം തി​​രി​​കെ ല​​ഭി​​ച്ച​​തോ​​ടെ ച​​ക്ക​​ക്കൊ​​മ്പ​​ൻ എ​​ന്ന കാ​​ട്ടാ​​ന വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഈ ​​വ​​ഴി​​യി​​ലൂ​​ടെ മ​​തി​​കെ​​ട്ടാ​​ൻ ഭാ​​ഗ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ​​താ​​ണ്​ വ​​നം വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും തേ​​ടി സ​​മീ​​പ​​ത്തെ പു​​ൽ​​മേ​​ടു​​ക​​ളി​​ലേ​​ക്കും വ​​ന​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കും പോ​​കാ​​ൻ വ​​ഴി​​യി​​ല്ലാ​​തെ വ​​ന്ന​​ത് അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​യി​​രു​​ന്നു. സെ​​പ്റ്റം​​ബ​​ർ 23ന് ​​ആ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ന്ത​​ടി​​ക്ക​​ളം സ്വ​​ദേ​​ശി പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ വി​​ജ​​യ​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് ജ​​ന​​രോ​​ഷ​​വും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ഉ​​യ​​ർ​​ന്നു​​വ​​ന്നി​​രു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ന​​ത്താ​​ര​​ക​​ളി​​ലെ അ​​ന​​ധി​​കൃ​​ത വേ​​ലി​​ക​​ളും നി​​ർ​​മ്മി​​തി​​ക​​ളും പൊ​​ളി​​ച്ചു​​നീ​​ക്കാ​​ൻ ഇ​​ടു​​ക്കി ക​​ല​​ക്ട​​ർ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.

തു​​ട​​ർ​​ന്ന് വ​​നം, റ​​വ​​ന്യൂ, പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രും ത​​മ്മി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ മേ​​ഖ​​ല​​യി​​ലെ അ​​ന​​ധി​​കൃ​​ത വേ​​ലി​​ക​​ളും സോ​​ളാ​​ർ ഫെ​​ൻ​​സി​​ങ്ങു​​ക​​ളും നീ​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി.

വേ​​ലി​​ക​​ൾ നീ​​ക്കി​​യ​​തോ​​ടെ ച​​ക്ക​​ക്കൊ​​മ്പ​​ൻ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തു​​ക​​ട​​ക്കു​​ക​​യും പ​​ഴ​​യ സ​​ഞ്ചാ​​ര​​പ​​ഥ​​ത്തി​​ലൂ​​ടെ മ​​തി​​കെ​​ട്ടാ​​നി​​ലേ​​ക്ക് പോ​​വു​​ക​​യും ചെ​​യ്തു. ആ​​ന​​ത്താ​​ര പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്​ പ്ര​​ദേ​​ശ​​ത്തെ വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷ​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നാ​​ണ്​ വ​​നം വ​​കു​​പ്പി​​ന്‍റെ അ​​വ​​കാ​​ശ വാ​​ദം. 

Tags:    
News Summary - Elephant corridor in Chinnakanal reclaimed, Chakkakomban returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.