തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ 10 വർഷത്തെ ദുർഭരണം അവസാനിപ്പിക്കണം. 2006 ൽ വി.എസിനെ വിജയിപ്പിക്കരുതെന്ന് പറഞ്ഞ് നിരവധി പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് ഞാൻ. 2006 ൽ വി.എസിന് വേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെയും നായനാരെയും പോലുള്ള ചങ്കുറപ്പുള്ള നേതാക്കൾ ഇന്ന് സി.പി.എമ്മിലില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഭരണം ലഭിച്ചില്ലെങ്കിലും എൻ.ഡി.എയുടെ സംഘം നിയമസഭയിൽ ഉണ്ടാവണം. പത്മജും ഒരു പാരമ്പര്യമാണ്. കരുണാകരന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് താമര അടയാളത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുത്തുന്നത് പേരുകളിൽ ലീഡർ കരുണാകരനും ഉണ്ടാകും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് ഞാൻ പറയില്ല. അത് പറയേണ്ടത് പൊലീസ് ആണ്. ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വെക്കടോ എന്ന് പറയാൻ നിയമസഭയിൽ ആരും ഇല്ലാതായെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രീമർ പെട്രോളിയം വില വർധനയെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.