തിരുവനന്തപുരം: എം.എം. മണി വിഷയവുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടക്കുന്ന നാടും നാട്ടുകാരും തള്ളിയ, ജനം അംഗീകരിക്കാത്ത സമരെത്തക്കുറിച്ച് സർക്കാറിന് വേവലാതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊമ്പിൈള ഒരുമൈയുടെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. സർക്കാർവിരുദ്ധ തിമിരം ബാധിച്ചവരാണ് ഇതിന് പിന്നിൽ. അത്തരമൊരു സമരത്തെ സർക്കാർ ഭയക്കുന്നില്ല. ആർ.എസ്.എസിലും ബി.ജെ.പിയിലും ആളെ കൂട്ടുന്ന പണി ഞങ്ങൾക്കില്ല. നിങ്ങൾ ആ ജോലി എടുക്കാതിരുന്നാൽ മതിയെന്നും നിയമസഭയിൽ മണിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
വിവാദത്തെ തെറ്റായ ദിശയിൽ തിരിച്ചുവിട്ട് ഇടുക്കിയിൽ പട്ടയം നൽകൽ നടപടിയേയും വൻകിട ൈകേയറ്റക്കാരെ ഒഴിപ്പിക്കലിനെയും ദുർബലപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. െപാമ്പിൈള ഒരുമൈ സമരമല്ല അവിടെ നടക്കുന്നെതന്ന് അതിെൻറ പ്രസിഡൻറ് പറഞ്ഞിട്ടുണ്ട്.
ഗോമതി സംഘടനയുടെ നേതൃസമിതിയിലില്ല. െപാമ്പിൈള ഒരുമൈയുടെ സമരം വലിയ സ്ത്രീ കൂട്ടായ്മയുടേതായിരുന്നു. അതുമായി എന്തെങ്കിലും താരതമ്യം ഇപ്പോഴുണ്ടോ? വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ഇപ്പോഴത്തെ സമരത്തിൽ. ജനങ്ങൾ തള്ളിയ സമരമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ പ്രേത്യക യോജിപ്പ് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നല്ലതുപോലെയുണ്ട്. വിരലിെലണ്ണാവുന്ന ആളുപോലുമില്ലാതെ വന്നപ്പോൾ അപ്പുറവും ഇപ്പുറവും കോൺഗ്രസും ബി.ജെ.പിയുമാണ്.
ഇത്തരം ദയനീയാവസ്ഥ സമരത്തിന് വന്നതെന്തുകൊണ്ടെന്ന് ആലോചിക്കണം. എം.എം. മണി ഇപ്പോൾ സഞ്ചരിക്കുേമ്പാൾ കൂടെ പൊലീസ് ഉണ്ടാകും. അതില്ലാത്ത കാലത്തും നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും നാട്ടുകാരുടെകൂടെ നിൽക്കുകയും ചെയ്ത ആളാണ് മണി. മണിയെ മണിയല്ലാതാക്കാൻ ശ്രമം നടക്കുന്നു. അതെല്ലാം അതിജീവിച്ച് വന്ന മണിയെ വല്ലാതെ ആക്ഷേപിക്കേണ്ടതില്ല.
17 മിനിറ്റ് പ്രസംഗം വന്നതോടെ എഡിറ്റ് ചെയ്ത് കൊടുത്തതുെവച്ച് ആക്ഷേപിച്ചവർ മുൻ നിലപാട് പരസ്യമായി മാറ്റിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാലും അംഗീകരിക്കാത്ത രാഷ്ട്രീയ മനസ്സാണ് പ്രതിപക്ഷത്തിന്. പൊതുവികാരം വന്നപ്പോൾ മണി നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇൗ മാന്യതയെങ്കിലും അംഗീകരിക്കേേണ്ട. അനാവശ്യ കാര്യം ഉൗതിവീർപ്പിച്ച് നാട്ടിൽ തെറ്റായ പ്രചാരണത്തിന് ശ്രമിക്കുന്നു.
അത് ഇവിടെ ഏശില്ല. ജനം മുഖവിലയ്ക്കെടുക്കില്ല. മൂന്നാറിലെ സമരക്കാരെ കള്ളക്കേസിൽ കുടുക്കാനും സമരത്തെ തകർക്കാനും ശ്രമിക്കുെന്നന്ന പ്രചാരണം ശരിയല്ല.
റോഡ് ഗതാഗതം തടസ്സെപ്പടുത്തിയതിന് നടപടി എടുക്കുകയാണ് ചെയ്തത്. മണിക്കെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതി മൂന്നാർ ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ട്. പൊലീസ് കൃത്യനിർവഹണം തടഞ്ഞതിന് 31 പേർെക്കതിരെ അടക്കം രണ്ട് കേസ് എടുത്തിട്ടുണ്ട്.
ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സമീപനമല്ല സർക്കാറിേൻറത്. ജനപിന്തുണയോടെ അവിടുത്തെ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.