പാലക്കാട്: കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായി എൻസിപി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവിയെ നിയമിച്ചു. കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് എയർപോർട്ട് അഡ്വൈസറി ബോർഡംഗം, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ഡയറക്ടർ, സംസ്ഥാന ഭവനനിർമാണ ബോർഡ് ഡയറക്ടർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
കോൺഗ്രസ് (എസ്) കാരാകുറുശ്ശി മണ്ഡലം പ്രസിഡന്റ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ജന. സെക്രട്ടറി, എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, എൻസിപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.