‘അതിനെ കൊല്ലണം സാറേ... വെറുതെ വിട്ടാ ഇനിയും ഇങ്ങനെ ചെയ്യും... അത് ശരിയാകൂല’ -വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ മാരന്റെ കുടുംബം

പു​ൽ​പ​ള്ളി: വയനാട്ടിലെ നരഭോജി കടുവയെ വെറുതെ വിടരുതെന്നും അത് ഇനിയും സമാനമായ രീതിയിൽ ആക്രമണങ്ങൾ തുടരുമെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരന്റെ കുടുംബം. ‘അതിനെ വെറുതെ വിട്ടാൽ ഇനിയും അതുപോലെ ചെയ്യും. അതിനെ കൊല്ലണം സാറേ. ഇതങ്ങനെ വിട്ടാൽ ശരിയാവില്ല’ -സ്ഥലത്തെത്തിയ ജനപ്രതിനിധികളോടും പൊലീസ്, വനംവകുപ്പ് ഉ​ദ്യോഗസ്ഥരോടും കൊല്ലപ്പെട്ട മാരന്റെ ബന്ധുക്കൾ പറഞ്ഞു.

കാ​പ്പി​സെ​റ്റ് ദേ​വ​ർ​ഗ​ദ്ദ ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി വ​യോ​ധി​ക​നായ മാ​ര​നെ​യാ​ണ് (കൂ​മ​ൻ -65) ഇന്നലെ വ​നാ​തി​ർ​ത്തി​യി​ൽ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ 12 മ​ണി​യോ​ടെ സ​ഹോ​ദ​രി കു​ള്ളി​ക്കൊ​പ്പം വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ മാ​ര​നെ പു​ഴ​യോ​ര​ത്തു​ നി​ന്ന് ക​ടു​വ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​ കൊ​ണ്ടു​ പോ​വു​ക​യാ​യി​രു​ന്നു. ക​ടു​വ മാ​ര​ന്റെ മു​ഖം ക​ടി​ച്ചെ​ടു​ത്തി​രു​ന്നു.

‘ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തിട്ട് ഇങ്ങോട്ട് വരട്ടെ. കലക്ടർ സാർ ഇങ്ങോട്ട് വരട്ടെ. എ​ന്തൊക്കെയോ സംഭവിച്ച ഏതൊക്കെയോ വീടുകളിൽ കലക്ടർ പോകാറുണ്ട്. ഒരു ജീവൻ നഷ്ട​പ്പെട്ടിട്ട് കലക്ടർക്ക് ഇവിടെ വന്നാലെന്താ? ഞങ്ങളുടെ വലിയച്ഛനാണ് മരിച്ചത്. അതാണ് ഞങ്ങൾ ചോദിക്കുന്നത്. വേറൊന്നുമല്ല’ -ബന്ധുക്കൾ പറഞ്ഞു.

വി​റ​കു ​ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ മാ​ര​ന്റെ ദ​യ​നീ​യ​മാ​യ ക​ര​ച്ചി​ൽ കേ​ട്ടു നോ​ക്കി​യ​പ്പോ​ൾ പ​രി​സ​ര​ത്ത് ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടതായി സഹോദരി കുള്ളി പറഞ്ഞു. പു​ഴ​യോ​ര​ത്തു​ നി​ന്ന് മാ​ര​നെ ക​ടു​വ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​ കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​നെ കു​ള്ളി ഉ​ന്ന​തി​യി​ലെ​ത്തി മ​റ്റു​ള്ള​വ​രോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വ​ന​പാ​ല​ക​ര​ട​ക്കം തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​ന് ഒ​ടു​വി​ൽ മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ​മീ​പ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​താ​യി ഉ​ന്ന​തി​ക്കാ​ർ പ​റ​ഞ്ഞു. ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ദ്യം വ​നം​ വ​കു​പ്പ്. എ​ന്നാ​ൽ, പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ചീ​യ​മ്പ​ത്ത് പോ​ത്തി​നെ കൊ​ന്ന ക​ടു​വ ത​ന്നെ​യാ​വാം മാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന സം​ശ​യം വ​ന​പാ​ല​ക​ർ​ക്കു​മു​ണ്ട്.

2025 ജ​നു​വ​രി 24ന് ​മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ത​റാ​ട്ട് മീ​ൻ​മു​ട്ടി അ​ച്ച​പ്പ​ന്‍റെ ഭാ​ര്യ രാ​ധ (46) യെ ​ക​ടു​വ കൊ​ന്ന് ശ​രീ​രം ഭ​ക്ഷി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം​വ​യ​ലി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ക​ടു​വ ​ഇ​റ​ങ്ങി പ​രി​​​​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. പി​ന്നീ​ട് ഈ ​ക​ടു​വ വ​ന​ത്തി​ലേ​ക്ക് പോ​യെ​ന്നാ​ണ് വ​നം ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. നി​ത്യ​ജീ​വി​ത​ത്തെ കീ​ഴ്മേ​ൽ മ​റി​ക്കു​ന്ന രൂ​പ​ത്തി​ൽ വ​യ​നാ​ട്ടി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​മ്പോ​ഴും പ​രി​ഹാ​രം അ​ക​ലു​ക​യാ​ണ്. കഴിഞ്ഞ പ​ത്തു​ വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​തു​പേ​രെ​യാ​ണ് വ​യ​നാ​ട്ടി​ൽ മാ​ത്രം ക​ടു​വ കൊ​ന്ന​ത്. 44 പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലും കൊ​ല്ല​പ്പെ​ട്ടു.

ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു മു​മ്പ് വ​ന്യ​മൃ​ഗ​ങ്ങ​ളെ ​പേ​ടി​ക്കേ​ണ്ട​തെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാ​യി​ട​വും ഭീ​തി​യി​ലാ​ണ്. പു​ൽ​പ​ള്ളി, മേ​പ്പാ​ടി, തി​രു​നെ​ല്ലി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യും മു​ള്ള​ൻ​കൊ​ല്ലി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യു​മാ​ണ് പ്ര​ധാ​ന ഭീ​ഷ​ണി. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യു​മ​ട​ക്കം വി​ഹ​രി​ക്കു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ പെ​രു​ന്ത​ട്ട ഭാ​ഗ​ത്ത​ട​ക്കം ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും ഭീ​ഷ​ണി​യി​ലാ​ണ്. അ​ടു​ത്തി​ടെ മൂ​ന്ന് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ​യും ത​ള്ള​ക്ക​ടു​വ​യെ​യു​മാ​ണ് ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്ത് ക​ണ്ട​ത്.

കേ​ര​ള​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​രു​കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. 2022ലെ ​ക​ണ​ക്കെ​ടു​പ്പ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ 213 ക​ടു​വ​ക​ളാ​ണു​ള്ള​ത്. 2018ൽ ​ഇ​ത് 190 ആ​യി​രു​ന്നു. വ​യ​നാ​ട്ടി​ലാ​ണ് കൂ​ടു​ത​ൽ ക​ടു​വ​ക​ളു​ള്ള​ത് 84 എ​ണ്ണം. വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യു​ള്ള കൃ​ഷി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് പ്ര​ധാ​ന​കാ​ര​ണ​മാ​ണ്. 

Tags:    
News Summary - Wayanad Maran's family wants to kill Man Eating Tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.