14കാരൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/പാലക്കാട്: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ 14കാരൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നഫീസ മൻസിലിൽ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ വിദ്യാർഥി റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ പി.ടി.എ പ്രസിഡന്റാണ് പിതാവ് നിഷാദ്.

പാലക്കാട് മേഴ്സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും കുടുംബവും. സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് ​കൈമാറി.

മൃതദേഹം ഇന്ന് വൈകീട്ടോടെ സ്വദേശമായ കാഞ്ഞിരോട് എത്തിക്കും. വൈകീട്ട് 6.30ന് കാഞ്ഞിരോട് കെ.എം.ജെ സ്കൂളിൽ പൊതുദർശനത്തിന് ശേഷം കാഞ്ഞിരോട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 

Tags:    
News Summary - 14-year-old boy collapses and dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.