കൊച്ചി: വർണ ബലൂണുകളും തോരണങ്ങളും മിഠായിരുചിയുമൊരുക്കി കാത്തിരിക്കുന്ന സ്കൂളുകളൊന്നുമുണ്ടായില്ല. ജൂൺ ഒന്നിന് സ്കൂൾ മുറ്റത്ത് മഴക്കൊപ്പം ഉയർന്നുകേൾക്കാറുള്ള ചിണുങ്ങലും കുഞ്ഞുനിലവിളികളുമില്ല. ഇത്തവണ നടന്നത് മൊബൈൽഫോണിെൻറയും ടെലവിഷെൻറയും ലാപ്ടോപിെൻറയുമെല്ലാം സ്ക്രീനിെൻറ തിരുമുറ്റത്ത് നടന്ന സ്മാർട്ട് പ്രവേശനോത്സവം. കോവിഡ് ലോക്ഡൗണിനെ സംസ്ഥാനത്തുടനീളം തുടർന്ന് ഓൺലൈനിൽ സ്കൂൾ തുറന്നപ്പോൾ പതിവു കാഴ്ചകൾക്കു പകരമായത് വിക്ടേഴ്സ് ചാനലിലെ വിഡിയോ ക്ലാസുകളും വീടുകളിലിരുന്ന് സശ്രദ്ധം വീക്ഷിക്കുന്ന കുരുന്നുകളുടെയും രക്ഷിതാക്കളുടെയും ദൃശ്യവുമാണ്.
ടി.വിയിൽ വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്ത ക്ലാസിനേക്കാൾ യൂട്യൂബിലൂടെയുള്ള ക്ലാസാണ് ഏറെപ്പേരും വീക്ഷിച്ചത്. ജോലിക്കുപോവുന്ന മാതാപിതാക്കളുള്ള വിദ്യാർഥികൾ ടി.വിയെ ആശ്രയിച്ചു. രാവിലെ 8.30ന് പ്ലസ്ടു വിദ്യാർഥികൾക്കായുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് അധ്യയനം തുടങ്ങിയത്.
പലർക്കും സ്കൂളിലെ ക്ലാസുകളിൽ നിന്നുമാറി പുത്തനനുഭവമാണ് ആദ്യ ദിനം സമ്മാനിച്ചത്. പാട്ടും കഥയുമെല്ലാം നിറഞ്ഞ, രസകരമായ ക്ലാസായിരുന്നു ആദ്യത്തേെതന്ന് മൂന്നാം ക്ലാസിലേക്കു ജയിച്ച കാക്കനാട് കർദിനാൽ സ്കൂളിലെ പി.എ നജ്മ പറഞ്ഞു. ചില സി.ബി.എസ്.ഇ, അൺഎയ്ഡഡ്, എയ്ഡഡ് സ്കൂളുകൾ വിദ്യാർഥികൾക്കു കൂടി പങ്കാളിയാകാവുന്ന രീതിയിൽ ലൈവ് ക്ലാസുകൾ നടത്തിയിരുന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ ഓൺലൈനിൽ ക്ലാസ് കിട്ടുന്നില്ലെന്ന പരാതി ഉയർന്നു. സ്മാർട്ട്ഫോണോ ടി.വിയോ ഒന്നും ഇല്ലാത്ത നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാനാകാത്തതും പോരായ്മയായി.
വൈദ്യുതി മുടക്കവും ഇതിനിടയിൽ ആദ്യക്ലാസിലെ വില്ലനായെത്തി. ഇതേ തുടർന്ന് കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് നിലക്കാത്ത ഫോൺവിളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.