മുരാരി ബാബു ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയപ്പോൾ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ. കേസിൽ ഇ.ഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് മുരാരി ബാബു.
ഇ.ഡിയുടെ കൊച്ചി മേഖലാ ഓഫീസിൽ ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് മുരാരി ബാബു ഹാജരായത്. ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെയാണ് ശബരിമലയിലെ സ്വർണം പൂശിയ വാതിൽ പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്ത മുരാരി ബാബുവിന് കഴിഞ്ഞ ദിവസം ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ സംഘം പരാജയെപ്പട്ടതോടെയാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതിൽ ഹൈകോടതി അന്വേഷണ സംഘത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സ്വർണം പൂശിയ വാതിൽ പാളികളിൽ നിന്ന് സ്വർണം കവരുന്നതിന്, ഇവ ചെമ്പ് പൂശിയതാണെന്ന് മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ രേഖപ്പെടുത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.