സി​യാ​ൽ എ​യ്​​റോ പാ​ർ​ക്കി​ലെ ബി​സി​ന​സ്​ സെ​ന്‍റ​ർ

36 ഏക്കറിൽ എയ്റോ പാർക്കുമായി സിയാൽ; ഫെബ്രുവരി ഒമ്പതിന്​ മുഖ്യ​മന്ത്രി ഉദ്​ഘാടനം ചെയ്യും

കൊ​ച്ചി: യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​ക്ക്​ സാ​ങ്കേ​തി​ക​വും ബൗ​ദ്ധി​ക​വു​മാ​യ കേ​ന്ദ്ര​മാ​യി സി​യാ​ലി​നെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​യാ​ൽ എ​യ്റോ പാ​ർ​ക്ക് പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, സാ​ങ്കേ​തി​ക സ​ഹാ​യ സേ​വ​ന​ങ്ങ​ൾ, എ​ന്നി​വ​യെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന് മി​ക​വി​ന്റെ കേ​ന്ദ്ര​മാ​യി മാ​റ്റു​ന്ന പ​ദ്ധ​തി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഏ​വി​യേ​ഷ​ൻ അ​നു​ബ​ന്ധ ക​മ്പ​നി​ക​ൾ, എ​യ​ർ ക്രാ​ഫ്റ്റ് ഹാ​ങ്ങ​റു​ക​ൾ, എ​യ​ർ ക്രാ​ഫ്റ്റ് പാ​ർ​ക്കി​ങ് സൗ​ക​ര്യം, ഏ​വി​യേ​ഷ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, സാ​ങ്കേ​തി​ക സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ പ​ദ്ധ​തി 36 ഏ​ക്ക​റി​ലാ​ണ്​ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്. അ​ന്നേ ദി​വ​സം 101 കോ​ടി​യു​ടെ ആ​റ് പ​ദ്ധ​തി​ക​ൾ കൂ​ടി എ​യ്റോ പാ​ർ​ക്കി​നൊ​പ്പം ചേ​ർ​ക്ക​പ്പെ​ടും.

സി​യാ​ലി​നെ സാ​ങ്കേ​തി​ക​മാ​യി സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ന്ന ടെ​ക്നി​ക്ക​ൽ സ​ർ​വീ​സ​സ് ഫെ​സി​ലി​റ്റി, പ്രീ​മി​യം കോ-​വ​ർ​ക്കിം​ഗ് സ്പേ​സാ​യ സി.​ഐ.​എ.​എ​സ്.​എ​ൽ ബി​സി​ന​സ് സെ​ന്റ​ർ, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഏ​വി​യേ​ഷ​ൻ ബ്രീ​ത്തിം​ഗ് അ​പ്പാ​ര​റ്റ​സ് ട്രെ​യി​നിം​ഗ് ഗാ​ല​റി എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​യ​തെ​ന്ന്​ സി​യാ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു. എ​യ്റോ പാ​ർ​ക്കി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​ണ് 30 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച സി.​ഐ.​എ.​എ​സ്.​എ​ൽ ബി​സി​ന​സ് സെ​ന്റ​ർ. 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മ്മി​ച്ച ഈ ​അ​ത്യാ​ധു​നി​ക കെ​ട്ടി​ടം, ഒ​രു വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ കീ​ഴി​ൽ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ത​ന്നെ അ​പൂ​ർ​വ പ്രീ​മി​യം കോ-​വ​ർ​ക്കിം​ഗ് ഇ​ട​മാ​ണ്. നാ​നൂ​റി​ല​ധി​കം പേ​ർ​ക്ക് ഒ​രേ​സ​മ​യം ജോ​ലി ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. മു​പ്പ​തോ​ളം ക​മ്പ​നി​ക​ൾ​ക്ക് ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ക്കാം. വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി 15 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക ടെ​ക്നി​ക്ക​ൽ സ​ർ​വി​സ​സ് സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യ​ത്.

ഡാ​റ്റാ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​വി​ധാ​നം വ​ഴി ഓ​രോ ഉ​പ​ക​ര​ണ​ത്തി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത നി​ര​ന്ത​രം നി​രീ​ക്ഷി​ക്കാം. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള ക​ഴി​വും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ര​ണ്ട്​ കോ​ടി ചെ​ല​വി​ലാ​ണ് ഏ​വി​യേ​ഷ​ൻ ബ്രീ​ത്തിം​ഗ് അ​പ്പാ​ര​റ്റ​സ് ട്രെ​യി​നിം​ഗ് ഗാ​ല​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 56 കോ​ടി​യു​ടെ മൂ​ന്ന് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി ഉ​ട​ൻ എ​യ്റോ പാ​ർ​ക്കി​ൽ സ​ജ്ജ​മാ​കും.

Tags:    
News Summary - CIAL to launch 36-acre aero park; Chief Minister to inaugurate on February 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.