അതിജീവതയെ വിവാഹം കഴിച്ചു; പോക്സോ കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: പരാതിക്കാരിയായ അതിജീവതയെ വിവാഹം കഴിച്ച 23കാരനെതിരായ പോക്സോ കേസ് ഹൈകോടതി റദ്ദാക്കി. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്കെതിരായ തുടർ നടപടികളാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ റദ്ദാക്കിയത്. താനുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണിൽ അയാളുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് യുവതി നൽകിയ പരാതിയിലായിരുന്നു കേസ്.

അതേസമയം, കേസ് നിലനിൽക്കുന്നതല്ലെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. അതിജീവിതക്ക് ഇപ്പോൾ പ്രായപൂർത്തിയുമായി. ഈ വാദത്തെ പിന്തുണച്ച് അതിജീവയും കോടതിയിൽ സത്യവാങ്മൂലം നൽകി.

നിലവിൽ ഇരുവരും സന്തോഷത്തോടെ ജീവിതം നയിച്ചു വരുന്ന സാഹചര്യത്തിൽ കേസ് തടസ്സമാവരുതെന്ന് വിലയിരുത്തിയ കോടതി ഹരജിക്കാരനെതിരായ തുടർ നടപടികൾ റദ്ദാക്കുകയായിരുന്നു. ഇത്തരം കേസുകളിൽ സുപ്രീംകോടതിയും ഹൈകോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും കോടതി പരിഗണിച്ചു.

Tags:    
News Summary - Married to the survivor; High Court quashes POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.