എയ്​ഡഡ്​ സ്കൂൾ‘ നിയമനാംഗീകാരം ലഭിക്കാതെ 8853 അധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്ത്​ എയ്​ഡഡ്​ സ്കൂളുകളിൽ നിയമനാംഗീകാരം നിയമനാംഗീകാരം ലഭിക്കാതെ 8853 അധ്യാപകർ. നിയമസഭയിൽ ടി.വി ഇബ്രാഹിമിന്‍റെ ചോദ്യത്തിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രേഖാമൂലം നൽകിയ മറുപടിയിലാണ്​ ഇത്രയധികം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്ന കണക്ക്​ പുറത്തുവന്നത്​.

ഏറ്റവും കൂടുതൽ അധ്യാപകർക്ക്​ നിയമനാംഗീകാരം ലഭിക്കാനുള്ളത്​ മലപ്പുറം ജില്ലയിലാണ്​ -2708 പേർ. തൃശൂരിൽ 1045 പേർ​. ഏറ്റവും കൂടുതൽ നിയമനാംഗീകാരം ലഭിക്കാനുള്ളത്​ യു.പി സ്കൂൾ അധ്യാപകർക്കാണ്​ -3395 പേർ.

എൽ.പിയിൽ 2485 പേരും ഹൈസ്കൂളിൽ 2973 പേരും ഈ ഗണത്തിലുണ്ട്. ഹയർ സെക്കൻഡറിയിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കണക്ക്​ ചോദിച്ചെങ്കിലും മന്ത്രിയുടെ മറുപടിയിൽ ഇല്ല.

Tags:    
News Summary - 8853 teachers without legal recognition for aided schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.