Posted On
date_range Updated On
date_range സ്പായിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ ഒരു പ്രതി കൂടി അറസ്റ്റിൽ; ഇനി പിടിയിലാകാനുള്ളത് മൂന്ന് പേർ
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി അരുണാണ് പിടിയിലായത്. ഇന്നലെ രാത്രി ആലുവയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ് എന്നിവർ റിമാൻഡിലാണ്. മൂന്ന് പേർ ഇനിയും ഒളിവിലാണ്.
അന്വേഷണം അതിക്രമം നടന്ന ദിവസം സ്പായിലുണ്ടായിരുന്ന സഹപ്രവർത്തകയിലേക്ക് കൂടി വ്യാപിപ്പിക്കും. അതിക്രമം നടക്കുന്ന സമയത്ത് ഇവർ അക്രമികളുമായി പുറത്ത് സൗഹൃദപരമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും അതിജീവിത മൊഴി നൽകിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് പണം ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.