കുടുംബവഴക്ക്; ആലപ്പുഴയിൽ യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴ: കുടുംബ തർക്കത്തെ തുടർന്ന് ആലപ്പുഴയിൽ യുവാവ് കുത്തേറ്റു മരിച്ചു. കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. മംഗലത്തുള്ള വാടക വീട്ടിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടന്നത്. മനീഷിന്റെ ബന്ധുവായ മറ്റൊരു യുവാവാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Youth stabbed to death in Alappuzha over family dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.