തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ആഭ്യന്തര വിജിലൻസ് അന്വേഷണവും ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷണവും പുരോഗമിക്കുന്നതിനിടെ പി.എസ്.സി യോഗം തിങ്കളാഴ്ച ചേരും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനോട് കമീഷൻ എന്ത് നിലപാടെടുക്കുമെന്ന് ഈ യോഗത്തിൽ അറിയാം. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിൽ കമീഷനിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ പേരിൽ എസ്.ഐ.ടി. അന്വേഷണത്തോട് സഹകരിക്കാതിരിക്കാനും ഫയലുകൾ പിടിച്ചുവെക്കാനും പി.എസ്.സിക്ക് കഴിയും.
ഇതിനായി നിയമോപദേശം തേടാനും കോടതിയെ സമീപിക്കാനുമാണ് സാധ്യതയെന്നാണ് സൂചന. ആസൂത്രണ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഐ.ജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി ഉടൻ പി.എസ്.സിക്ക് ഔദ്യോഗികമായി കത്ത് നൽകും. പരാതിക്കാരെ കഴിഞ്ഞ ദിവസം എസ്.ഐ.ടി തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ചയും പരാതിക്കാരോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് അന്വേഷണ സംഘത്തിന് പി.എസ്.സി ചെയർമാനിൽനിന്ന് മൊഴിയെടുക്കാൻ അനുമതി നൽകിയിട്ടില്ല. പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ഫയലുകൾ വിളിച്ചുവരുത്താനും മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. അന്വേഷണം പ്രഖ്യാപിച്ചതോടെ നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി സർക്കാറിനെയും ക്രൈംബ്രാഞ്ചിനെയും സമീപിക്കുന്നത്.
മൂന്നാമത്തെ ഒഴിവിലും പരിഗണിച്ചില്ല
തിരുവനന്തപുരം: 2:1 അനുപാതം അനുസരിച്ചാണ് നിയമനമെങ്കിൽ രണ്ട് ഒഴിവുകളും പ്രൈമറി വിഭാഗത്തിനു നൽകിയ സാഹചര്യത്തിൽ മൂന്നാമതുണ്ടാകുന്ന ഒഴിവിലേക്ക് ഈ ഉദ്യോഗാർഥിയെ പരിഗണിക്കണം. എന്നാൽ മലപ്പുറം ഡയറ്റിലെ മൂന്നാമത്തെ ഒഴിവിലേക്ക്, തൃശൂർ ഡയറ്റിൽ പ്ലാനിങ് ആൻഡ് മാനേജ്മെന്റ് വിഷയത്തിൽ ഡെപ്യൂട്ടേഷനിലായിരുന്ന മറ്റൊരാളെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റി നിയമിച്ചു. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികയിലേക്കാണ് ഡെപ്യൂട്ടേഷനിലായിരുന്ന ആളെ നിയമിച്ചത്. നിയമന ശിപാർശ റദ്ദാക്കിയതിലൂടെ പിഎസ്.സിയും, ഡെപ്യൂട്ടേഷൻ തസ്തികയിൽ വിഷയ മാറ്റം നൽകി നിയമിച്ചതിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പും അനീതി കാണിച്ചെന്നാണ് ഉദ്യോഗാർഥിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.