നിതിൻ രാജിന്റെ മരണം: പ്രതിഷേധം കടുക്കുന്നു

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ലെ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച കോ​ള​ജ് പ​രി​സ​ര​ത്ത് വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. കെ.​എ​സ്.​യു, എം.​എ​സ്.​എ​ഫ്, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍, ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ, ഫ്ര​ട്ടേ​ണി​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ കാ​മ്പ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​ത്. ഇ​തോ​ടെ കോ​ള​ജി​ൽ വ​ൻ​സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. തൊ​ട്ടു​പി​ന്നാ​ലെ എം.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പി.​കെ. ശ്യാ​മ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ക​രും വ​ൻ​പ്ര​തി​ഷേ​ധം ന​ട​ത്തി. ഇ​തു​കൂ​ടാ​തെ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​നി​യ​നും അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നു. നി​തി​ന്‍രാ​ജ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ല്‍ നീ​തി ല​ഭ്യ​മാ​ക​ണ​മെ​ന്ന് കോ​ള​ജ് യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​നേ​ജ്‌​മെ​ന്റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​റ​പ്പ് ല​ഭി​ക്കും​വ​രെ ക്ലാ​സ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ വ്യ​ക്ത​മാ​ക്കി. കു​റ്റാ​രോ​പി​ത​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ന​ട​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ർ​ക്കാ​ർ നി​തി​ന്റെ കു​ടും​ബ​ത്തോ​ടൊ​പ്പം -മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ന്വേ​ഷ​ണ​ത്തി​ന് ഏ​ഴം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി നി​തി​ന്റെ കു​ടും​ബ​ത്തെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജാ​തി വെ​റി​യു​ള്ള അ​ധ്യാ​പ​ക​ർ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. കു​റ്റാ​രോ​പി​ത​രാ​യ സം​ഗീ​ത​യെ​യും റാ​മി​നേ​യും പോ​ലു​ള്ള​വ​ർ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണ്. കു​ടും​ബ​ത്തി​ന് വീ​ട് ന​ൽ​കു​ന്ന​ത് അ​ട​ക്കം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ക​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വി​ഷ​യ​ത്തെ സ​മീ​പി​ക്ക​ണം. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന ദാ​നം അ​ല്ല. അ​തി​ന് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡം ഉ​ണ്ടാ​ക്ക​ണം. മാ​ർ​ക്ക് ഒ​രു വ്യ​ക്തി കൊ​ടു​ക്കു​ന്ന രീ​തി മാ​റ്റി സ​മി​തി​യാ​ക്ക​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. 

പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു

* അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമീഷൻ

നെടുമങ്ങാട്: പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ചക്കരക്കൽ സി.ഐ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച വീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തത്.

ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മകന്റെ ആത്മഹത്യക്ക് കാരണമെന്ന് അവർ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ, ലോൺ ആപ്പ് പരാതിയുടെ മറവിൽ നിതിൻ നേരിട്ട ജാതിഅധിക്ഷേപങ്ങളും മാനസിക സംഘർഷവും മറച്ചുവെക്കുകയാണെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിച്ചു. ഇതൊരു ആത്മഹത്യയല്ലന്നും കൊലപാതകമാണെന്നും അവർ പറഞ്ഞു. ലോൺ ആപ്പിൽനിന്ന് ഭീഷണി കോളുകൾ വന്നതായി പറയുന്ന അധ്യാപിക ഒരിക്കൽപോലും അക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛൻ രാജൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വീട്ടുകാർ പൊട്ടിക്കരഞ്ഞാണ് മൊഴി നൽകിയത്. മാതാപിതാക്കളായ ലത, രാജൻ എന്നിവർക്ക് പുറമെ സഹോദരി രാഖി, നിഖിത എന്നിവരുടെ മൊഴിയാണ്​ സംഘം രേഖപ്പെടുത്തിയത്.

അതേസമയം, സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ നിർദേശം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്‍കിയ പരാതിയിലാണ് നടപടി.

ജാ​തി അ​ധി​ക്ഷേം ആ​വ​ർ​ത്തി​ച്ച്​ പി​താ​വ്’

തി​രു​വ​ന​ന്ത​പു​രം: നി​തി​ൻ ക​ടു​ത്ത ജാ​തി അ​ധി​ക്ഷേ​പം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് പി​താ​വ് രാ​ജ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു. കോ​ള​ജി​ൽ മ​നഃ​സാ​ക്ഷി​യു​ള്ള ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​യു​ണ്ടെ​ങ്കി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യം തു​റ​ന്ന് പ​റ​യ​ണം. ആ​രും അ​തി​ന് ത​യാ​റാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. മ​രി​ച്ച​വ​ൻ പോ​യി അ​തി​ന്റെ പി​റ​കെ പോ​കാ​ൻ ആ​രും ത​യാ​റാ​കി​ല്ലെ​ന്ന ചി​ന്ത​യാ​യി​രി​ക്കും എ​ല്ലാ​വ​ർ​ക്കും. എ​ന്നാ​ൽ പാ​വ​പ്പെ​ട്ട അ​ച്ച​ന്റെ​യും അ​മ്മ​യു​ടെ​യും ക​ണ്ണീ​ർ കാ​ണാ​തെ പോ​ക​രു​തെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു.

 15,000 രൂപയുടെ ബാധ്യതക്ക് ആരെങ്കിലും ജീവനൊടുക്കുമോ​? -യുവജന കമീഷൻ ചെയർമാൻ

ക​ണ്ണൂ​ർ: ഡെ​ന്റ​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണു​ണ്ടാ​യ​തെ​ന്ന് യു​വ​ജ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജ​ർ. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും അ​ധ്യാ​പ​ക​രി​ൽ​നി​ന്നും ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ‘‘നി​റ​ത്തി​ന്റെ പേ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​തി​ൻ​രാ​ജി​നെ അ​ധ്യാ​പ​ക​ൻ റാം ​അ​ധി​ക്ഷേ​പി​ച്ച​താ​യി മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ​യും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട​യാ​ളാ​ണ് അ​ദ്ദേ​ഹം. സ്റ്റാ​ഫ് മു​റി​യി​ൽ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് നി​തി​ൻ​രാ​ജ് സ​ഹോ​ദ​രി​ക്ക് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ അ​റി​യാ​ൻ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും യു​വ​ജ​ന ക​മീ​ഷ​ൻ സി​റ്റി​ങ് ന​ട​ത്തും. നി​തി​ൻ​രാ​ജ് ലോ​ൺ​ആ​പ്പി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. വെ​റും 15,000 രൂ​പ​യു​ടെ ബാ​ധ്യ​ത​ക്ക് ആ​രെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ചെ​യ്യു​മോ..​​?’’ -ഷാ​ജ​ർ ചോദിച്ചു.

Tags:    
News Summary - Nitin Raj's death: Protests intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.