പ്രതീകാത്മക ചിത്രം

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന്റെ പേരിൽ കൂട്ടയടി; തൃശൂരിൽ ഹോട്ടലുടമയുടെ മൂന്ന് പല്ലുകൾ നഷ്ടമായി

തൃശൂർ: ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്നു പറഞ്ഞ് ഹോട്ടലിലെത്തിയ യുവാക്കൾ ആദ്യം ബഹളം വെക്കാൻ തുടങ്ങി. പിന്നീട് കൂട്ടയടി ഉണ്ടാവുകയും സംഘർഷത്തിൽ ഹോട്ടലുടമയുടെ മൂന്ന പല്ലുകൾ നഷ്ടമാവുകയും ചെയ്തു. തൃശ്ശൂർ വടക്കാഞ്ചേരി മിണാലൂർ സെലക്ട് ഹോട്ടലിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

അഞ്ചുമണിയോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്ന പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. തർക്കം പരിഹരിക്കാൻ ഉടമ ഇടപെട്ടപ്പോൾ തൽക്കാലത്തേക്ക് ഇവർ ഹോട്ടലിൽ നിന്നും പോയി. എന്നാൽ പിന്നീട് ഏഴംഗ സംഘമായി തിരിച്ചെത്തി മർദിക്കുകയായിരുന്നു.

സംഘർഷത്തിൽ ഹോട്ടലുടമയായ മുജിബിന്‍റെ മൂന്ന് പല്ലുകൾ നഷ്ടമായി. ക്രിക്കറ്റ് ബാറ്റും വടികളുമായാണ് അക്രമികൾ ഹോട്ടലിലെത്തിയത്. എന്നാൽ ചട്ടുകവും തവിയും ഉപയോഗിച്ച് തങ്ങളെ മർദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ വന്നവരും പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - gang attack over lack of juice in lemon served with chicken chili; Hotel owner loses three teeth in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.